ETV Bharat / state

'പാലക്കാട്ടെ പാതിരാ റെയ്‌ഡ് സിപിഎം-ബിജെപി നാടകം, പരാജയഭീതി മൂലം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു'; പികെ കുഞ്ഞാലിക്കുട്ടി - KUNHALIKUTY ON PALAKKAD POLICE RAID

ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി

PALAKKAD POLICE RAID  PK KUNHALIKUTTY ON POLICE RAID  POLICE RAID IN FEMALE LEADERS ROOM  PALAKKAD POLICE SEARCH CONGRESS
PK Kunhalikutty (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 6, 2024, 6:46 PM IST

മലപ്പുറം: പാലക്കാട് പൊലീസ് നടത്തിയ പാതിരാ റെയ്‌ഡ് സിപിഎമ്മും ബിജെപിയും അറിഞ്ഞ് കൊണ്ട് നടത്തിയ നാടകമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കേരളം കണ്ട വൃത്തികെട്ട രാഷ്‌ട്രീയക്കളിയാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'തോല്‍ക്കുമെന്ന് ഭയന്ന് എന്ത് തോന്നിവാസവും ചെയ്യാമെന്നാണോ. തികച്ചും രാഷ്‌ട്രീയ പ്രേരിതമായ വളരെ വിലകുറഞ്ഞ ഒരു അഭ്യാസമായിപ്പോയി ഇത്. നടപടി ക്രമങ്ങള്‍ പാലിക്കാതെ രണ്ട് വനിത നേതാക്കളുടെ മുറിയില്‍ ഓടിച്ചെന്ന് ഒരു പരിശോധനാ നാടകം നടത്തിയത് എന്തിന്‍റെ അടിസ്ഥാനത്തിലായിരുന്നുവെന്നും' കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പികെ കുഞ്ഞാലിക്കുട്ടി പ്രതികരണം (ETV Bharat)

'ജനറല്‍ പരിശോധനയാണെന്ന് പൊലീസും, ഇന്‍ഫര്‍മേഷന്‍ കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണെന്ന് ഇടതുപക്ഷവും ബിജെപിയും ഒരേ സ്വരത്തില്‍ പറയുന്നു. ഇവിടെ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഇത് ഇടതുപക്ഷവും ബിജെപിയും പൊലീസും കൂടി ചേര്‍ന്ന് വളരെ ആസൂത്രിതമായി നടത്തിയ ഒരു നാടകമാണ്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തോല്‍ക്കുമെന്ന അറിവ് തന്നെയാണ് അതിന്‍റെ കാരണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പരാജയ ഭീതി മണത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഈ വില കുറഞ്ഞ നീക്കം വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. യുഡിഎഫ് ഇതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും' കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Also Read: പാലക്കാട്‌ റെയ്‌ഡ്; പ്രതിഷേധം കനക്കുന്നു, സംഭവം സിപിഎം ബിജെപി നാടകമെന്ന് കോണ്‍ഗ്രസ്, സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎമ്മും ബിജെപിയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.