ETV Bharat / state

'സർക്കാരിനെതിരെയുള്ള വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പ് വിധി': പികെ ബഷീർ എംഎൽഎ - PK BASHEER ON BYELECTION RESULTS

ഉപതെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് പികെ ബഷീര്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും വ്യക്തമാകുന്നത് സര്‍ക്കാരിനെതിരായ തരംഗം.

PK BASHEER MLA  PK BASHEER ON WAYANAD BYELECTION  WAYANAD BYELECTION RESULT  ASSEMBLY ELECTION 2024
PK Basheer MLA (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 23, 2024, 3:08 PM IST

മലപ്പുറം: സർക്കാരിനെതിരെയുള്ള വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പിന്‍റെ വിധിയെന്ന് പികെ ബഷീർ എംഎൽഎ. പോളിങ് കുറഞ്ഞാലും ഈ ഉപതെരഞ്ഞെടുപ്പിൽ വയനാട് ലോക്‌സഭ മണ്ഡലത്തിൽ നാല് ലക്ഷത്തിലധികം ഭൂരിപക്ഷം പ്രിയങ്കാ ഗാന്ധി നേടുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിന് ഉദാഹരണമാണ് ഏറനാട് നിയോജക മണ്ഡലത്തിലെ പോളിങ് വർധനവെന്നും പികെ ബഷീര്‍ എംല്‍എ പറഞ്ഞു.

ഏറനാട് നിയോജക മണ്ഡലത്തിൽ 70 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ തവണത്തേക്കാൾ ഏഴ് ശതമാനം പോളിങ് കുറവായിരുന്നു എന്നിട്ടും 64,500 വോട്ട് ആ മണ്ഡലത്തിൽ നിന്നും പ്രിയങ്കാ ഗാന്ധിക്ക് ലഭിച്ചു. 2019ൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ 56,000 വോട്ടിന്‍റെ ലീഡായിരുന്നു ആ മണ്ഡലത്തിൽ നിന്നും ലഭിച്ചത്. 2024ൽ അത് 57,000 ആയി ഉയർന്നു. ഇപ്പോൾ അത് 64,000 ആയെന്നും പികെ ബഷീർ കൂട്ടിച്ചേർത്തു.

പികെ ബഷീർ എംഎൽഎ സംസാരിക്കുന്നു (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിജയത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ 3000 വോട്ടിന് ഷാഫി പറമ്പിൽ ജയിച്ച സ്ഥലത്ത് ഇത്തവണ 15,000ത്തിന് മുകളിൽ ലീഡ് ചെയ്‌താണ് രാഹുൽ മാങ്കൂട്ടത്തിലിൽ വിജയിച്ചതെന്ന് പികെ ബഷീർ വ്യക്തമാക്കി. അതേസമയം ചേലക്കരയിൽ എൽഡിഎഫ് 30,000 വോട്ടിന് വിജയിച്ച സ്ഥലത്ത് ഇപ്പോൾ ചെറിയ ലീഡിലാണ് അവർ ജയിച്ചത്. ഗവൺമെന്‍റിനെതിരായ നല്ല തരംഗം ഇപ്പോഴുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി ഗവണ്‍മെന്‍റ് മിഷനറികളെയും പൊലീസിനെയും മറ്റ് ഭരണകൂടങ്ങളെയുമൊക്കെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായതെന്നും പികെ ബഷീർ കൂട്ടിച്ചേര്‍ത്തു.

Also Read: 'പ്രിയങ്കയ്‌ക്ക് വയനാട്ടില്‍ ലഭിച്ചത് ദേശവിരുദ്ധ സംഘടനകളുടെ പിന്തുണ': ബിജെപി നേതാവ് ടോം വടക്കൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.