കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലാണ് മുഖ്യമന്ത്രി എത്തിയത്. കുടുംബവുമായി സംസാരിച്ച ശേഷം മുഖ്യമന്ത്രി മടങ്ങി.
ചെയ്യാന്‍ പറ്റുന്നതിന്‍റെ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അര്‍ജുന്‍റെ സഹോദരി അഞ്ജു പറഞ്ഞു. ഈശ്വര്‍ മല്‍പ്പെ സ്വന്തം റിസ്‌കില്‍ പുഴയിൽ ഇറങ്ങാൻ വന്നതാണ്.
പൊലീസ് പിന്തിരിപ്പിച്ചുവിട്ടതാണെന്ന് ഭർത്താവ് ജിതിൻ വിളിച്ചപ്പോള്‍ പറഞ്ഞത്. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും അർജുന്‍റെ സഹോദരി പ്രതികരിച്ചു.