പത്തനംതിട്ട: മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ തീർഥാടകൻ മരിച്ചു. കർണാടക കനകപുര രാം നഗർ സ്വദേശി കുമാറാണ് (40) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
തിങ്കളാഴ്‌ച (ഡിസംബര്‍ 16) വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. മാളികപ്പുറത്തേയ്ക്കുള്ള ഫ്ലൈ ഓവറിന്‍റെ ഷീറ്റിട്ട മേല്‍ക്കൂരയില്‍ നിന്ന് 20 അടിയോളം താഴ്‌ചയിലേക്കാണ് കുമാർ ചാടിയത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യം സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്‌ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. താഴേക്ക് വീണതിന് ശേഷം കുമാർ പരസ്‌പര വിരുദ്ധമായി സംസാരിച്ചിരുന്നു. കുമാറിന് മാനസിക വെല്ലുവിളി ഉണ്ടായിരുന്നോ എന്നത് ഡോക്‌ടർമാരുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂവെന്ന് ശബരിമല എഡിഎം അരുണ്‍ എസ് നായർ പറഞ്ഞു.