ETV Bharat / state

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് വ്യക്തമാക്കണം; ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി - PIL on Hema Committee Report - PIL ON HEMA COMMITTEE REPORT

ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ട കോടതി വിഷയത്തിൽ നിലപാട് വ്യക്തമാക്കാനും സർക്കാരിന് നിർദേശം നൽകി.

HEMA COMMISSION  HEMA COMMITTEE REPORT  ജസ്റ്റിസ് ഹേമ കമ്മീഷൻ  ഹേമ കമ്മിറ്റി
High Court of Kerala (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 22, 2024, 4:12 PM IST

എറണാകുളം: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഫയലിൽ സ്വീകരിച്ച് കൊണ്ടായിരുന്നു കോടതിയുടെ ഇടപെടൽ. തിരുവനന്തപുരം സ്വദേശി പായ്‌ചിറ നവാസ് ആണ് ഹർജി സമർപ്പിച്ചത്.

ചലച്ചിത്ര മേഖലയിലെ ലൈംഗിക കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുന്ന റിട്ട. ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുത്തുള്ള അന്വേഷണം സാധ്യമാണോയെന്ന് സർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ്ണ രൂപം മുദ്ര വച്ച കവറിൽ ഹാജരാക്കാനും സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.

ഹർജിയിൽ വനിത കമ്മിഷനെ ഹൈക്കോടതി സ്വമേധയ കക്ഷി ചേർത്തു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെട്ടിട്ടുണ്ടോയെന്ന് സർക്കാരിനോട് ചോദിച്ച കോടതി, റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഒഴിവാക്കിയേക്കുമെന്നാണ് പലരും ഉന്നയിക്കുന്ന ആശങ്കയെന്നും കൂട്ടിചേർത്തു. സമൂഹത്തെ ബാധിക്കുന്ന വിഷയമാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരാണ് ഇരകളാക്കപ്പെട്ടവർ. പരാതിയുമായി അവർ മുന്നോട്ടു വരേണ്ടതില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ, രഹസ്യാത്മകത സൂക്ഷിക്കുമെന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി മുൻപാകെ ഇരകൾ മൊഴി നൽകിയത് എന്നായിരുന്നു എ.ജിയുടെ (അറ്റോർണി ജനറൽ) മറുപടി. അതിനാൽ നേരിട്ട് പരാതി നൽകിയാൽ മാത്രമേ നടപടിയെടുക്കാനാകൂ, പക്ഷേ പോക്സോയിൽ കേസെടുക്കാനാകുമെന്നും എ.ജി സൂചിപ്പിച്ചു. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:'റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്‌റ്റിസ് ഹേമ ആവശ്യപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം പച്ചക്കള്ളം, നാലര വര്‍ഷം റിപ്പോര്‍ട്ട് പൂഴ്‌ത്തിവെച്ചത് ക്രിമിനല്‍കുറ്റം'; വിഡി സതീശൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.