കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന പിക്കപ്പിന്‍റെ പിന്നിലെ ടയർ പൊട്ടി, നിയന്ത്രണം വിട്ട് മറിഞ്ഞു. താമരശ്ശേരിക്കു സമീപം ഈങ്ങാപ്പുഴ എലോക്കരയിൽ ഇന്നലെ (ജൂലൈ 17) രാത്രിയിലാണ് സംഭവം. കർണാടകയിൽ നിന്നും പച്ചക്കറിയുമായി വരികയായിരുന്ന പിക്കപ്പ് ആണ് അപകടത്തില്‍പ്പെട്ടത്.
ടയർ പൊട്ടിയതോടെ നിയന്ത്രണം വിട്ട പിക്കപ്പ് റോഡിലേക്ക് മറിഞ്ഞു. സുൽത്താൻ ബത്തേരി ബീനാച്ചി സ്വദേശികളായ ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെയും ക്ലീനറെയും നാട്ടുകാരും പൊലീസും ഫയർ യൂണിറ്റും ചേർന്നാണ് പുറത്ത് എത്തിച്ചത്.
അപകടത്തെ തുടർന്ന് റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. വാഹനം റോഡിൽ നിന്നും നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Also Read: ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് കുഴിയിൽ വീണു