എറണാകുളം: കൊച്ചിയിൽ നടന്ന അലന്‍ വാക്കർ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോൺ മോഷണം പോയ സംഭവത്തിൽ മുംബൈ സ്വദേശികളായ രണ്ടുപേർ കൂടി പിടിയിൽ. ഇവരെ കൊച്ചിയിൽ എത്തിച്ചതായി പൊലീസ് അറിയിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ സണ്ണി ഭോല യാദവ്, ശ്യാം ബരൻവാൾ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിടികൂടിയവരിൽ നിന്നും മൂന്ന് ഫോണുകൾ കണ്ടെടുത്തു. ഇതോടെ മോഷണം പോയ 39 മൊബൈൽ ഫോണുകളിൽ 23 എണ്ണം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നുമായുള്ള നാല് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് അറിയിച്ചു.
കേസിൽ ഇതുവരെ നാല് പേരെയാണ് കേരള പോലീസ് അറസ്‌റ്റ് ചെയ്‌തത്. രണ്ട് പ്രതികളെ ഡൽഹിയിൽ നിന്നും രണ്ടുപേരെ മുംബൈയിൽ നിന്നുമാണ് കസ്‌റ്റഡിയിലെടുത്തത്. ഒക്‌ടോബർ ആറിന് ബോൾഗാട്ടിയിൽ വെച്ചായിരുന്നു സംഗീത പരിപാടി.
Also Read:മീനിനിട്ട കെണിയാ, പക്ഷേ 'ട്രാപ്പില്‍' ആയത് മറ്റുചിലര്‍; കണ്ട നാട്ടുകാർ ഞെട്ടി