ETV Bharat / state

ബലാത്സംഗ കേസ് : പി ജി മനുവിന്‍റെ ജാമ്യാപേക്ഷയിൽ സർക്കാരിന്‍റെ നിലപാട് തേടി ഹൈക്കോടതി - ബലാത്സംഗക്കേസ് പി ജി മനു

ബലാത്സംഗക്കേസിൽ മുൻ സർക്കാർ അഭിഭാഷകൻ പിജി മനു ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയിരുന്നു. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ നിലപാട് തേടി. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി ജി മനുവിന്‍റെ ജാമ്യ ഹർജി

PG Manu Sexual Assault Case  PG Manu Bail Application  advocate rape case  ബലാത്സംഗക്കേസ് പി ജി മനു  മുൻ ഗവണ്‍മെന്‍റ് പ്ലീഡര്‍ പി ജി മനു
Sexual Assault Case against PG Manu
author img

By ETV Bharat Kerala Team

Published : Feb 22, 2024, 3:49 PM IST

എറണാകുളം : ബലാത്സംഗ കേസിൽ പ്രതിയായ ഹൈക്കോടതിയിലെ മുൻ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പി ജി മനു നൽകിയ ജാമ്യ ഹർജിയിൽ സർക്കാരിന്‍റെ നിലപാട് തേടി ഹൈക്കോടതി (Sexual Assault Case against PG Manu). എറണാകുളം സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ മുൻ സർക്കാർ അഭിഭാഷകനായ പിജി മനു ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചിരുന്നു (PG Manu Bail Application). ജനുവരി 31ന് പൊലീസിന് മുന്നിൽ കീഴടങ്ങിയ മനു നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.

മജിസ്ട്രേറ്റ്, സെഷൻസ് കോടതികൾ ജാമ്യ ഹർജികൾ തള്ളിയതോടെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യലുമായും അന്വേഷണവുമായും സഹകരിച്ചിരുന്നു. അന്വേഷണം പൂർത്തിയാകാറായ സാഹചര്യത്തിൽ ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടതില്ല. ഏത് ഉപാധികളും അനുസരിക്കാമെന്നും പി ജി മനു ജാമ്യാപേക്ഷയിൽ പറയുന്നു.

ജാമ്യ ഹർജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ സുപ്രീം കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്നായിരുന്നു കീഴടങ്ങൽ. പൊലീസ് ലുക്ക് ഔട്ട് നോട്ടിസും ഇറക്കിയിരുന്നു. മനുവിനെതിരായ കേസ് ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

Also read: ലൈംഗിക പീഡനക്കേസ്; സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പി ജി മനുവിനെ പുറത്താക്കി

കേസിന്‍റെ കാര്യങ്ങൾ സംസാരിക്കുവാനായി കടവന്ത്രയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തുവെന്ന എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് മനുവിനെതിരെ പൊലീസ് കേസെടുത്തത്. ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും ആരോപണമുണ്ടായിരുന്നു. പരാതിയിൽ ചോറ്റാനിക്കര പൊലീസ് കേസെടുത്തതിന് പിന്നാലെയായിരുന്നു സർക്കാർ അഭിഭാഷകസ്ഥാനത്ത് നിന്നും പി ജി മനുവിനെ നീക്കം ചെയ്‌തത്.

പീഡനക്കേസിൽ പ്രതിയായ സാഹചര്യത്തിൽ പി ജി മനുവിനെ പ്ലീഡർ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. അഡ്വക്കറ്റ് ജനറൽ, പി ജി മനുവിന്‍റെ രാജി എഴുതി വാങ്ങുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.