ETV Bharat / state

കുടുംബ വഴക്ക്; വാക്ക് തർക്കത്തിനൊടുവിൽ രണ്ടു വയസ്സുകാരിയുടെ നേർക്ക് പെട്രോളൊഴിച്ച് തീ കൊളുത്തി - PETROL ATTACK IN IDUKKI - PETROL ATTACK IN IDUKKI

കുടുംബ വഴക്ക് പറഞ്ഞ് തീർക്കാൻ എത്തിയ പ്രതി വാക്ക് തർക്കത്തിനൊടുവിൽ രണ്ടു വയസുകാരിയുടെ നേർക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. രക്ഷിക്കാൻ എത്തിയ മുത്തശ്ശിക്കും പൊളളലേറ്റു.

പെട്രോൾ ഒഴിച്ച് തീകൊളുത്തി  2 വയസ്സുകാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി  PETROL POURED ON TWO YEAR OLD GIRL IN IDUKKI  PETROL ATTACK
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 6, 2024, 6:43 AM IST

ഇടുക്കി: പൈനാവിൽ രണ്ട് വയസു്കാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി. രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. പൈനാവ് അൻപത്തിയാറ് കോളനിയിൽ താമസിക്കുന്ന അന്നക്കുട്ടി (57) കൊച്ചു മകൾ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.

കുഞ്ഞിന് പതിനഞ്ച് ശതമാനവും അന്നകുട്ടിക്ക് മുപ്പത് ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവ് കഞ്ഞിക്കുഴി സ്വദേശിയായ സന്തോഷ് ആണ് ആക്രമണം നടത്തിയത്.

ഇവര്‍ തമ്മില്‍ നേരത്തെ തന്നെ കുടുംബ പ്രശ്‌നം നിലനിന്നിരുന്നു. ഇത് പറഞ്ഞു തീര്‍ക്കാനാണ് വൈകിട്ടോടെ സന്തോഷ് അന്നക്കുട്ടിയുടെ വീട്ടില്‍ എത്തിയത്. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതോടെ ദിയയുടെ നേര്‍ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ ഇടുക്കി പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read: നിയന്ത്രണം വിട്ട കാര്‍ പോസ്‌റ്റിലിടിച്ചു: രണ്ട് പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.