ETV Bharat / state

രാജകുമാരിയില്‍ വ്യാപക കുരുമുളക് മോഷണം; പ്രതിസന്ധിയില്‍ കര്‍ഷകർ

author img

By ETV Bharat Kerala Team

Published : Feb 15, 2024, 1:24 PM IST

ഇടുക്കി രാജകുമാരി ഗ്രാമപഞ്ചായത്തില്‍ വ്യാപക കുരുമുളക് മോഷണം. ഖജനാപ്പാറ, കുംഭപാറ മേഖലകളിലാണ് വ്യാപകമായി കരുമുളക് മോഷണം നടക്കുന്നത്. കര്‍ഷകരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Farmers In Crisis  കുരുമുളക് മോഷണം  ഇടുക്കി രാജകുമാരി  Pepper Theft In Idukki
Widespread Theft Of Pepper In Idukki, Farmers In Crisis

ഇടുക്കി : കുരുമുളക് വിളവെടുപ്പിന് പകമായതോടെ ഇടുക്കി ഹൈറേഞ്ച് മേഖലയിൽ മോഷണവും വർധിക്കുകയാണ് (Widespread Theft Of Pepper In Idukki). രാജകുമാരി ഗ്രാമപഞ്ചായത്തിലെ ഖജനാപ്പാറ, കുംഭപാറ മേഖലലകളിലാണ് കഴിഞ്ഞ ഒരാഴ്ചകാലമായി വ്യാപകമായ മോഷണം നടന്നിരിക്കുന്നത്.

വിളവെടുപ്പിന് പാകമായ കുരുമുളകുകൾ കൃഷിയിടത്തിൽ നിന്നുംമാണ് മോഷ്‌ടിച്ചിരിക്കുന്നത്. പത്ത് മുതൽ പതിനഞ്ചു വർഷം പ്രായമായ നല്ല വിളവ് തരുന്ന കുരുമുളക് ചെടികൾ ചുവടെ വെട്ടി നശിപ്പിച്ച ശേഷം താങ്ങുമരത്തിൽ നിന്നും വേർപെടുത്തി വലിച്ചു നിലത്ത് ഇട്ടാണ് മോഷ്‌ടാക്കൾ മോഷണം നടത്തിയിരിക്കുന്നത്.

പത്തോളം കർഷകരുടെ കൃഷിയിടങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത് വിലയിടിവിൽ ദുരിതം അനുഭവിക്കുന്ന കർഷകർക്ക് മോഷണ പരമ്പര ഇരട്ടി പ്രഹരമായി മാറിയിരിക്കുകയാണ്. കുരുമുളക് ചെടികളിൽ നിന്നും കയ്യെത്തുന്ന ഉയരത്തിൽ വ്യാപകമായി കുരുമുളക് മോഷ്‌ടിക്കപെട്ടിട്ടുണ്ട്.

വെട്ടി നശിപ്പിക്കപ്പെട്ടതും മോഷ്‌ടിക്കപ്പെട്ടതുമായി ലക്ഷങ്ങളുടെ നഷ്‌ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. കർഷകരുടെ പരാതിയിൽ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രികരിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇടുക്കിയില്‍ വീട് കുത്തിത്തുറന്ന് 4 ലക്ഷത്തിന്‍റെ ഏലക്ക കവര്‍ന്നു ; പ്രതി പിടിയിൽ : ഇടുക്കി പാമ്പാടുംപാറയില്‍ വീട് കുത്തിത്തുറന്ന് ഏലക്ക മോഷണം നടത്തിയ പ്രതി പിടിയിൽ. വണ്ടന്‍മേട് സ്‌കൂള്‍മേട് സന്തോഷ് ഭവനില്‍ മണികണ്‌ഠനാണ് പിടിയിലായത്. നാല് ലക്ഷത്തോളം രൂപയുടെ ഏലക്കയാണ് ഇയാൾ മോഷ്‌ടിച്ചത്. നെടുങ്കണ്ടം പൊലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ14 ന് പൊങ്കല്‍ ആഘോഷിക്കുന്നതിനായി വീട്ടുടമസ്ഥ തമിഴ്‌നാട്ടില്‍ പോയ സമയത്ത് മരുമകന്‍റെ പണിക്കാരനായ പ്രതി വീടിന്‍റെ ഷീറ്റ് പൊളിച്ച് അകത്ത് കടന്ന് 250 കിലോയോളം തൂക്കം വരുന്ന ഉണക്ക ഏലക്ക കടത്തിക്കൊണ്ട് പോവുകയായിരുന്നു.

സ്ഥിരം സന്ദർശകനായ മണികണ്‌ഠൻ തന്നെയാണ് ഏലക്ക വീടിനുള്ളിൽ എടുത്തുവയ്ക്കുവാൻ സഹായിച്ചത്. വീട്ടിൽ ആളില്ലാത്ത ദിവസം നോക്കി മോഷണത്തിന് പദ്ധതിയിട്ട പ്രതി 14ന് രാത്രി പുളിയന്‍മലയിൽ നിന്നും സ്വന്തം കാര്‍ ഓടിച്ച് പാമ്പാടുംപാറയിലെത്തി. അടുക്കളയുടെ സ്‌റ്റെയര്‍കേസ് വഴി വീടിന് മുകളില്‍ കയറി ഷീറ്റ് പൊളിച്ച് അകത്തുകടന്ന് വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഏലക്ക കടത്തിക്കൊണ്ട് പോവുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

ഏലക്ക പിന്നീട് കട്ടപ്പനയിലും ചേറ്റുകഴിയിലും ഉള്ള മലഞ്ചരക്ക് കടകളില്‍ വില്‍പ്പന നടത്തി. ക‍ൃത്യം നടന്ന വീട്ടില്‍ സന്ദര്‍ശനം നടത്തിയ ആളുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം കട്ടപ്പന ഡിവൈഎസ്‌പി പി വി ബേബിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍ SHO ജര്‍ലിന്‍ വി സ്‌കറിയ, എസ്‌ഐ ജയകൃഷ്‌ണന്‍, എസ്‌ഐ ബിനോയ് എബ്രഹാം, എസ്‌ഐ സജിമോന്‍ ജോസഫ്, എഎസ്‌ഐ സുബൈര്‍, സിപിഒമാരായ അന്‍ഷാജ് ,അനീഷ്‍, ബിനു,രഞ്ജിത്ത്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വിറ്റ ഏലക്കയും വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ALSO READ : കോട്ടയത്ത് മറിയപ്പള്ളിയിൽ വീടുകളിൽ മോഷണശ്രമം ; ഉണർന്നവരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.