ETV Bharat / state

അപകട ഭീഷണി ഒഴിയാതെ പേമരം വളവ്; ഇടപെടല്‍ വേണമെന്ന് പ്രദേശവാസികൾ - Pemaram Road Accidents

നാല് പേരുടെ മരണത്തിനിടയാക്കിയ അപകടം സംഭവിച്ച് രണ്ടാഴ്‌ച പിന്നിടുമ്പോഴും മാങ്കുളം ആനക്കുളം റോഡിലെ പേമരം വളവില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഫലപ്രദമായ ഇടപെടല്‍ ഇനിയും സാധ്യമായിട്ടില്ലെന്ന് പ്രദേശവാസികൾ.

PEMARAM ROAD ACCIDENTS  ROAD ACCIDENTS  IDUKKI  WANT EFFECTIVE INTERVENTION
Pemaram Road Accidents
author img

By ETV Bharat Kerala Team

Published : Apr 6, 2024, 8:18 AM IST

Pemaram Road Accidents

ഇടുക്കി : കല്ലാര്‍ മുതല്‍ ആനക്കുളം വരെയുള്ള റോഡില്‍ ഏറ്റവും അധികം അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് മാങ്കുളം ആനക്കുളം റോഡിലെ പേമരം വളവ്. രണ്ടാഴ്‌ച മുമ്പ് നടന്ന വാഹനാപകടത്തില്‍ നാല് ജീവനുകള്‍ ഇവിടെ വച്ച് നഷ്‌ടമായിരുന്നു. മുൻപും നിരവധി വാഹനാപകടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്.

അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഫലപ്രദമായ ഇടപെടല്‍ വേണമെന്ന ആവശ്യം വാഹനയാത്രികരും സമീപവാസികളും മുമ്പോട്ട് വച്ചിരുന്നു. എന്നാല്‍ കൈക്കുഞ്ഞടക്കം മരണപ്പെട്ട അപകടം സംഭവിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും വളവില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഫലപ്രദമായ ഇടപെടല്‍ ഇനിയും സാധ്യമായിട്ടില്ലെന്നാണ് ആക്ഷേപം.

ബിഎംബിസി നിലവാരത്തില്‍ റോഡ് മുഖം മിനുക്കിയ ശേഷം ഇതുവഴിയെത്തുന്ന വാഹനയാത്രികരില്‍ പലരും അപകട സാധ്യത തിരിച്ചറിയാതെ ഇതുവഴി വേഗതയില്‍ കടന്ന് പോകുന്ന സ്ഥിതിയാണുള്ളത്. സുരക്ഷയ്ക്കാ‌യി ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള ക്രാഷ് ബാരിയറുകളും അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സുരക്ഷ ഉറപ്പാക്കാന്‍ പോന്നതല്ലെന്ന് പരിസരവാസികള്‍ പറയുന്നു.

ഇറക്കവും കൊടുംവളവും നിറഞ്ഞ ഭാഗമാണിവിടം. ആദ്യമായി എത്തുന്നവര്‍ക്ക് റോഡിന്‍റെ ദിശ പെട്ടന്ന് മനസിലാകില്ല. വളവ് നിവര്‍ത്തിയാല്‍ മാത്രമെ പ്രദേശത്തെ അപകട സാധ്യത പൂര്‍ണമായി ഒഴിവാക്കാനാകുവെന്ന് പ്രദേശവാസികള്‍ പറയുന്നു. വളവ് അവസാനിക്കുന്ന ഭാഗത്തെ മണ്‍തിട്ട നീക്കിയാല്‍ വീതി വര്‍ധിക്കുന്നതിനൊപ്പം റോഡിന്‍റെ ദിശയും വ്യക്തമാകും.

വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ ഇറക്കം ആരംഭിക്കുന്നതിന് മുമ്പ് ഹമ്പ് സ്ഥാപിക്കണമെന്നും കൈനഗിരി മുതല്‍ ആനക്കുളം വരെയുള്ള റോഡിലെ കൊടും വളവുകളും കുത്തിറക്കവും അപകട സാധ്യതയും സൂചിപ്പിച്ച് വിവിധയിടങ്ങളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. മധ്യവേനല്‍ അവധി ആരംഭിച്ചതോടെ മാങ്കുളത്തേക്കെത്തുന്ന സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. നടപടികള്‍ ഉണ്ടാകാന്‍ ഇനിയൊരപകടത്തിനായി കാത്തിരിക്കരുതെന്ന് പ്രദേശവാസികള്‍ പറയുന്നു.

നിയന്ത്രണം വിട്ട് കാർ കടയിലേക്ക് ഇടിച്ചു കയറി; അഞ്ച് പേർ ഗുരുതരാവസ്ഥയിൽ : അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. ഡൽഹിയിലെ രാജ്‌പൂർ റോഡിലാണ് ദാരുണമായ സംഭവമുണ്ടായത്. പ്രദേശത്തെ പ്രശസ്‌തമായ ഫത്തേ കച്ചോരി കടയിൽ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നവരുടെ നേരെയാണ് കാർ ഇടിച്ചു കയറിയത്.

കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കടയിൽ ആളുകൾ നിൽക്കുന്നതും ചിലർ ഭക്ഷണം കഴിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. സംഭവ സമയത്ത് കടയ്ക്ക് പുറത്തും നിരവധി പേരുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ : റോഡില്ലാതെ ദുരിതം; വോട്ട് ബഹിഷ്‌കരിക്കാനൊരുങ്ങി കട്ടപ്പനയിലെ നാട്ടുകാർ, പ്രതിഷേധം ശക്തം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.