ETV Bharat / state

ഒരു പതിറ്റാണ്ട് കാലം പിന്നിട്ടിട്ടും നിർമ്മാണം പൂർത്തികരിക്കാതെ പട്ടിശ്ശേരി അണകെട്ട് - Construction Of The Pattissery Dam - CONSTRUCTION OF THE PATTISSERY DAM

10 വര്‍ഷം കൊണ്ട് പൂര്‍ത്തിയായത് 70 ശതമാനം ജോലികള്‍ മാത്രം. അണക്കെട്ടിന്‍റെ നിര്‍മ്മാണ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യം.

CONSTRUCTION OF DAM NOT COMPLETED  പട്ടിശ്ശേരി അണകെട്ട് നിർമ്മാണം  ഡാം നിർമ്മാണ് പൂർത്തിയായില്ല  PATTISSERY DAM IN IDUKKI
Construction Of Pattissery Dam Is Not Completed (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 6, 2024, 12:02 PM IST

Updated : Jul 6, 2024, 12:21 PM IST

നിർമ്മാണം പൂർത്തികരിക്കാതെ പട്ടിശ്ശേരി അണകെട്ട് (ETV Bharat)

ഇടുക്കി: കാന്തല്ലൂര്‍ മേഖലയില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള പട്ടിശ്ശേരി അണക്കെട്ടിന്‍റെ നിര്‍മ്മാണ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യം. കേരളം രൂപവത്കൃതമായതിന് ശേഷം സംസ്ഥാന അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന ആദ്യ അണക്കെട്ടാണിത്. കാര്‍ഷിക മേഖലയിലുള്ള ജലസേചനം കുടിവെള്ളം എന്നിവ ലക്ഷ്യമിട്ടുള്ള വലിയ പദ്ധതി കൂടിയാണിത്.

2014 ലാണ് പട്ടിശ്ശേരി അണക്കെട്ടിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. 10 വര്‍ഷം കഴിഞ്ഞിട്ടും 70 ശതമാനം മാത്രമേ ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളു. കാവേരി ട്രൈബ്യൂണല്‍ വിധിപ്രകാരം കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ഒഴുകുന്ന മൂന്ന് ടിഎംസി വെള്ളം സംസ്ഥാനത്തിന് ശേഖരിക്കാം. ഇതിന്‍റെ ഭാഗമായാണ് അണക്കെട്ട് നിര്‍മ്മിക്കുന്നത്.

ഈ വിധിയുടെ കാലാവധി 2032 ല്‍ അവസാനിക്കും. മന്നവന്‍ ചോലയില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം ശേഖരിക്കാനായി 38.2 മീറ്റര്‍ ഉയരവും 140 മീറ്റര്‍ നീളവുമുള്ള അണക്കെട്ടാണ് നിര്‍മിക്കുന്നത്. കാന്തല്ലൂര്‍ മേഖലയിലെ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഡാം നിര്‍മ്മാണം കരുത്താകുമെന്നിരിക്കെ നിര്‍മ്മാണജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നാണ് ആവശ്യം.

തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന കാന്തല്ലൂരില്‍ ഡാം നിര്‍മ്മിക്കുന്നതിനെതിരെ തുടക്കത്തില്‍ തമിഴ്‌നാട് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനെ മറികടന്നാണ് നിര്‍മ്മാണം തുടങ്ങിയത്. ഇതിനിടയില്‍ കരാറുകാരന്‍ രണ്ടുതവണ കരാറിന്‍റെ അടങ്കല്‍ തുക വര്‍ധിപ്പിച്ച് നൽകണമെന്ന ആവശ്യമുയര്‍ത്തി പണി നിര്‍ത്തിവെച്ചിരുന്നു.

തുടക്കത്തില്‍ 24 കോടി രൂപയായിരുന്നു അടങ്കല്‍ തുക. തുടര്‍ന്ന് 46.8 കോടി രൂപയായി വര്‍ധിപ്പിച്ച് നൽകി. പണിതുടങ്ങിയെങ്കിലും വീണ്ടും തുക വര്‍ധിപ്പിച്ച് നൽകണമെന്ന ആവശ്യവുമായി കരാറുകാരന്‍ രംഗത്തെത്തി. 66 കോടി രൂപയിലേക്ക് എത്തിയതോടെയാണ് പണി പുനഃരാരംഭിച്ചത്. കഴിഞ്ഞ ബജറ്റില്‍ 14 കോടി രൂപ ഡാം അനുബന്ധ കനാലുകളുടെ നിര്‍മ്മാണത്തിനായി വകയിരുത്തിയിരുന്നു. സര്‍വേ നടപടികള്‍ നടന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല .

Also Read: 'തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ' ; മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാന്‍ സമ്മർദ്ദം ചെലുത്തുമെന്ന് ഫ്രാൻസിസ് ജോർജ്

Last Updated : Jul 6, 2024, 12:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.