ETV Bharat / state

എംബിബിഎസ് പാസാകാതെ 5 വർഷമായി ആർഎംഒ; രോഗി മരിച്ചതോടെ തട്ടിപ്പ് പുറത്തായി; ഒടുവില്‍ അറസ്‌റ്റ് - Patient Died Treated By Fake Doctor - PATIENT DIED TREATED BY FAKE DOCTOR

വ്യാജ ഡോക്‌ടർ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. ആശുപത്രിയിലെ ആർഎംഒ ആയ അബു അബ്രഹാം ലുക്ക്‌ എംബിബിഎസ് രണ്ടാം വര്‍ഷ പരീക്ഷ പാസായിട്ടില്ലെന്ന് തെളിഞ്ഞു.

FAKE DOCTOR CASE IN KOZHIKODE  വ്യാജ ഡോക്‌ടർ അറസ്‌റ്റിൽ  PATIENT DIED TREATED BY FAKE DOCTOR  LATEST NEWS IN MALAYALAM
Abu Abraham Luka (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 1, 2024, 11:05 AM IST

കോഴിക്കോട്: കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ രോഗി മരിച്ച സംഭവത്തിൽ ചികിത്സ നടത്തിയത് വ്യാജ ഡോക്‌ടറെന്ന് തെളിഞ്ഞു. പൂച്ചേരിക്കടവ് സ്വദേശി പാച്ചാട്ട് വിനോദ് കുമാറാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ വിനോദ് കുമാർ സെപ്‌റ്റംബർ 23നാണ് മരിച്ചത്. ആശുപത്രിയിലെ ആർഎംഒ ആയ അബു അബ്രഹാം ലുക്ക്‌ ആയിരുന്നു വിനോദ് കുമാറിന് ചികിത്സ നൽകിയത്.

എന്നാൽ പിന്നീട് വിനോദിന്‍റെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് അബ്രഹാം ലൂക്ക എംബിബിഎസ് രണ്ടാം വര്‍ഷ പരീക്ഷ പാസായിട്ടില്ലെന്ന് മനസിലായത്. കോഴിക്കോട് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പഠിച്ചിരുന്ന ഇയാള്‍ പരീക്ഷയില്‍ വിജയിച്ചിരുന്നില്ല. മറ്റൊരു ഡോക്‌ടറുടെ രജിസ്‌റ്റര്‍ നമ്പറാണ് അബു ആശുപത്രിയില്‍ നല്‍കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ കുടുംബം ഫറോക് പൊലീസിൽ പരാതി നൽകി. അതേസമയം ഡോക്‌ടര്‍ എംബിബിഎസ് പാസാകാത്ത കാര്യം പരാതിയുയര്‍ന്നപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സെപ്‌റ്റംബർ 23ന് പുലര്‍ച്ചെ നാലരയോടെയാണ് നെഞ്ച് വേദനയെത്തുടര്‍ന്ന് വിനോദ് കുമാറിനെ ടിഎംഎച്ച് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി അൽപസമയത്തിനകം തന്നെ വിനോദ് മരിച്ചിരുന്നു. പിന്നീട് മൂന്നു ദിവസത്തിനു ശേഷം ബന്ധുവിനെ കാണിക്കാനായി വിനോദ് കുമാറിന്‍റെ മകൻ ഡോ. അശ്വിന്‍ ഇതേ ആശുപത്രിയിലെത്തിയപ്പോഴാണ് അബു അബ്രഹാം ലൂക്ക് എംബിബിഎസ് പാസാകാതെയാണ് ചികിത്സ നടത്തിയിരുന്നതെന്ന് മനസിലായത്. തുടര്‍ന്ന് വിനോദ് കുമാറിന്‍റെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ചികിത്സാ പിഴവ് ബോധ്യപ്പെട്ടതായി അശ്വിന്‍ പറഞ്ഞു.

സംഭവത്തില്‍ അബു അബ്രഹാം ലൂക്കിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാള്‍ എംബിബിഎസ് പാസായിട്ടില്ലെന്ന് വ്യക്തമായതായി പൊലീസും അറിയിച്ചു. യോഗ്യതയില്ലാത്ത ഡോക്‌ടർക്കെതിരെയും ഇയാളെ നിയമിച്ച ആശുപത്രി അധികൃതര്‍ക്കെതിരെയും നടപടി വേണമെന്ന് വിനോദിന്‍റെ കുടുംബം ആവശ്യപ്പെട്ടു.

Also Read: ഡോക്‌ടർ ചമഞ്ഞ് മെഡിക്കൽ കോളജിൽ കറക്കം; ലക്ഷദ്വീപ് സ്വദേശിനി പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.