ETV Bharat / state

'സ്ത്രീധനത്തെ ചൊല്ലിയല്ല, ഫോണിലെ മെസേജുമായി ബന്ധപ്പെട്ട്' ; രാഹുല്‍ ഭാര്യയെ മര്‍ദിച്ചത് സ്ഥിരീകരിച്ച് അമ്മ - PANTHEERAMKAVU DOMESTIC VIOLENCE - PANTHEERAMKAVU DOMESTIC VIOLENCE

മകൻ മര്‍ദിച്ചത് സ്‌ത്രീധനത്തെ ചൊല്ലി അല്ലെന്നും ഫോണിൽ എത്തിയ മെസേജുമായി ബന്ധപ്പെട്ടെന്നും അമ്മ

CASE OF BEATING NEWLYWED  PANTHEERAMKAVU CASE UPDATES  പന്തീരങ്കാവ് ഗാർഹിക പീഡന കേസ്  നവ വധുവിന് മർദനം
Pantheeramkavu case (Source: ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 15, 2024, 10:32 AM IST

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ മകൻ ഭാര്യയെ മര്‍ദിച്ചതായി സ്ഥിരീകരിച്ച് പ്രതി രാഹുലിന്‍റെ അമ്മ ഉഷ. എന്നാൽ മര്‍ദിച്ചത് യുവതി ആരോപിക്കുന്നത് പോലെ സ്‌ത്രീധനത്തെ ചൊല്ലി അല്ലെന്നും ഫോണിൽ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതർക്കത്തെ തുടർന്നാണെന്നും അമ്മ പൊലീസിന് മൊഴി നൽകി. വിവാഹം കഴിഞ്ഞുവന്ന അന്ന് മുതൽ യുവതി യാതൊരു വിധത്തിലും സഹകരിച്ചില്ലെന്നും ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമാണ് മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് വന്നിരുന്നതെന്നും പ്രതിയുടെ അമ്മ ആരോപിക്കുന്നു.

അതേസമയം രാഹുൽ വിവാഹ തട്ടിപ്പുകാരനാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രാഹുൽ നേരത്തെ രണ്ട് വിവാഹം ഉറപ്പിക്കുകയും പിൻവാങ്ങുകയും ചെയ്‌തിട്ടുണ്ടെന്നാണ് യുവതിയുടെ പിതാവ് ഹരിദാസന്‍റെ ആരോപണം. എന്നാൽ മകന് നേരത്തെ നിശ്ചയിച്ച രണ്ട് വിവാഹങ്ങളും പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറിയതിനെ തുടർന്നാണ് മുടങ്ങിയതെന്നാണ് രാഹുലിന്‍റെ അമ്മയുടെ വാദം.

ALSO READ: 'ഒരു ദിവസം വൈകിയിരുന്നെങ്കിൽ മകളെ ജീവനോടെ കിട്ടില്ലായിരുന്നു'; വെളിപ്പെടുത്തലുമായി ഭർതൃ പീഡനത്തിനിരയായ യുവതിയുടെ പിതാവ്

ചൊവ്വാഴ്‌ച വൈകിട്ട് വരെ പന്തീരാങ്കാവിലെ വീട്ടിൽ ഉണ്ടായിരുന്ന രാഹുൽ കേസ് ശക്തമായതോടെ ഒളിവിൽ പോയി. ഗാർഹിക - സ്‌ത്രീധന പീഡനക്കുറ്റമാണ് രാഹുലിനെതിരെ ആദ്യം ചുമത്തിയിരുന്നത്. എന്നാല്‍ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.