ETV Bharat / state

പനവല്ലി എസ്റ്റേറ്റിലെ മരം മുറി: പ്രതികളുടെ മുഖം നോക്കാതെ നടപടിയെന്ന് എകെ ശശീന്ദ്രൻ - AK SASEENDRAN PRESS MEET

author img

By ETV Bharat Kerala Team

Published : May 21, 2024, 7:46 PM IST

പനവല്ലി എസ്റ്റേറ്റിലെ മരം മുറിയിൽ പ്രതികളുടെ മുഖം നോക്കി രക്ഷിക്കുന്ന നടപടിയുണ്ടാവില്ല. യൂക്കാലി മരങ്ങൾ നടാനുള്ള ഉത്തരവും വനം വകുപ്പ് റദ്ദാക്കി.

MINISTER AK SASEENDRAN  പനവല്ലി എസ്റ്റേറ്റിലെ മരം മുറി  KERALA FOREST DEPARTMENT
മന്ത്രി എ കെ ശശീന്ദ്രൻ (Source: Etv Bharat Reporter)
മന്ത്രി എ കെ ശശീന്ദ്രൻ (Source: ETV Bharat)

കാസർകോട്: പനവല്ലി എസ്‌റ്റേറ്റിലെ മരം മുറിയിൽ പ്രതികളുടെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. മുട്ടിൽ മരം മുറി കേസുമായി ബന്ധമുള്ളവരുടെ ഈ കേസിലെ ബന്ധവും അന്വേഷിക്കും. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് അതിൽ നടപടി സ്വീകരിക്കും. മുഖം നോക്കി രക്ഷിക്കുന്ന നടപടിയുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര വനം വകുപ്പ് മന്ത്രാലയത്തിന്‍റെ ഉത്തരവ് പ്രകാരം യൂക്കാലി മരങ്ങൾ നടാനുള്ള ഉത്തരവ് വനം വകുപ്പ് റദ്ദാക്കി. ശാസ്ത്രീയ പഠനം നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചത്.

പലതും വ്യാവസായികാടിസ്ഥാനത്തിൽ വച്ചു പിടിപ്പിച്ചതാണ്. അവ ജനങ്ങൾക്കും ഭൂമിക്കും ദോഷകരമാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് വനം വകുപ്പ് നടപടികൾ തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ സ്ഥലത്ത് ഇടപെടുന്നതിന് പരിമിതിയുണ്ട്. ബോധവത്ക്കരണം നടത്താന്‍ മാത്രമേ കഴിയൂ. പേപ്പർ നിർമ്മാണത്തിനാവശ്യമായ അസംസ്‌ക്യത വസ്‌തുക്കൾക്കായി ബദൽ മാർഗം ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ALSO READ: ഇപി ജയരാജൻ വധശ്രമക്കേസ് : കെ സുധാകരൻ കുറ്റവിമുക്തൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.