ETV Bharat / state

കട്ടപ്പനയിൽ ഓശാന ഞായർ ആചരണത്തിന് അതിഥി തൊഴിലാളികളും - Palm Sunday Celebration - PALM SUNDAY CELEBRATION

കട്ടപ്പനയിലെ വ്യത്യസ്‌തമായ ഓശാന ഞായര്‍ ആചരണം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ വ്യത്യസ്‌ത ഭാഷയില്‍ ഓശാന ഗീതം പാടി റാലി നടത്തിയത് ശ്രദ്ധേയമായി.

PALM SUNDAY CELEBRATION  OTHER STATE WORKERS  KATTAPPANA PALM SUNDAY  POWER IN JESUS HINDI CHURCH
Palm Sunday Celebrated by other state workers
author img

By ETV Bharat Kerala Team

Published : Mar 24, 2024, 10:56 PM IST

കട്ടപ്പനയിൽ ഓശാന ഞായർ ആചരണവുമായി അതിഥി തൊഴിലാളികളും

ഇടുക്കി:ലോകമെങ്ങുമുള്ള ക്രൈസ്‌തവ വിശ്വാസികള്‍ ഇന്ന് ഓശാന ഞായര്‍ കൊണ്ടാടി(Palm Sunday).ഇടുക്കി കട്ടപ്പനയിലെ ഓശാന ഞായര്‍ ആചരണം ഏറെ വ്യത്യസ്‌തമായി. ഓശാന ഞായർ ആചരണവുമായി അതിഥി തൊഴിലാളികളും പങ്കു ചേര്‍ന്നതോടെയാണിത് വേറിട്ടതായത്. കട്ടപ്പന പവ്വർ ഇൻ ജീസസ് ഹിന്ദി ചർച്ചിൻ്റെ ആഭിമുഖ്യത്തിലാണ് അതിഥി തൊഴിലാളികൾ ഓശാന ഞായർ ആചരണ റാലി സംഘടിപ്പിച്ചത്.

കുരുത്തോലയും ബൈബിളും കൈയ്യിലേന്തി ഹിന്ദി, സാന്താളി, ബംഗാളി ആസാമീസ് ഭാഷകളിലുള്ള ഓശാന ഗീതങ്ങളും ആലപിച്ചാണ് അന്യസംസ്ഥാന തൊഴിലാളികൾ കട്ടപ്പന നഗരം ചുറ്റിയുള്ള വിശ്വാസ പ്രഖ്യാപന റാലി നടത്തിയത്.

ബംഗാൾ, അസാം,ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്, ഒഡീഷ, ബിഹാർ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും എത്തി ഇടുക്കി ജില്ലയുടെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്ന നൂറിലധികം വിശ്വാസികളാണ് വിശ്വാസ റാലിയിൽ പങ്കെടുത്തത്.

Also Read: ഇന്ന് ഓശാന ഞായർ; വിശുദ്ധവാര ചടങ്ങുകൾക്ക് തുടക്കമായ

കട്ടപ്പന സിഎസ്‌ഐ പള്ളി വികാരി റവ. ഡോ. ബിനോയ് പി ചാക്കോ ഓശാന ഞായർ സന്ദേശം നലകി. ബ്രദർ വിൻസെൻ്റ് തോമസ്, പാസ്റ്റർമാരായ പി എസ് ജേക്കബ്., റ്റി എ എബ്രഹാം, സജി മാത്യു, ബ്രദർ അലക്‌സ്, ബ്രദർ സോജൻ ഹെബ്രോം, ദിനേശ് ഹെബ്രോം, സുമിത് മുൽമു, ഗബ്രിയേൽ മറൻഡി തുടങ്ങിയവർ നേതൃത്വം നല്‌കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.