ETV Bharat / state

'തെരഞ്ഞെടുപ്പ് ഫലം ഫാസിസ്റ്റുകള്‍ക്കുള്ള മുന്നറിയിപ്പ്, കുട്ടികളെ പഠിപ്പിക്കേണ്ടത് ശരിയായ ചരിത്രം': പാളയം ഇമാം - PALAYAM IMAM BAKRID MESSAGE 2024 - PALAYAM IMAM BAKRID MESSAGE 2024

ബക്രീദ് ദിന സന്ദേശത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി.

പാളയം ഇമാം പെരുന്നാള്‍ സന്ദേശം  ബക്രീദ് ആഘോഷം  പാളയം ഇമാം വി പി സുഹൈബ് മൗലവി  PALAYAM IMAM ON NCERT TEXTBOOK
PALAYAM IMAM VP SUHAIB MOULAVI (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 17, 2024, 10:03 AM IST

പാളയം ഇമാം വി പി സുഹൈബ് മൗലവി (ETV Bharat)

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വര്‍ഗീയതയ്‌ക്കെതിരെയാണെന്നും വെറുപ്പിന്‍റെ അങ്ങാടിയില്‍ സ്‌നേഹത്തിന്‍റെ കട തുറക്കുകയാണ് ജനങ്ങള്‍ ചെയ്‌തതെന്നും പാളയം ഇമാം വി പി സുഹൈബ് മൗലവി. ബലി പെരുന്നാള്‍ ദിവസത്തില്‍ രാവിലത്തെ നമസ്‌കാരത്തിന് ശേഷം പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് കഴിഞ്ഞു.

അയോധ്യ നിര്‍മ്മിച്ച സ്ഥലത്ത് പോലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ചരിത്രത്തെ കാവിവല്‍ക്കരിക്കാന്‍ ഉള്ള ശ്രമത്തില്‍ നിന്ന് എന്‍സിഇആര്‍ടി പിന്മാറണം. എന്‍സിആര്‍ടി യില്‍ നിന്ന് ബാബരി മസ്‌ജിദിന്‍റെ പേര് വെട്ടിമാറ്റി. കുട്ടികളെ ശരിയായ ചരിത്രം പഠിപ്പിക്കണം. ചരിത്രത്തെ വക്രീകരിക്കാനും വളച്ചൊടിക്കാനും ശ്രമിച്ചാല്‍ ഭാവി തലമുറ തിരിച്ചറിയുക തന്നെ ചെയ്യും.

രാജ്യത്തെ പൊതു തെരഞ്ഞെടുപ്പിന്‍റെ ഫലം ആശ്വാസം നല്‍കുന്നതാണ്. രാജ്യത്തിന്‍റെ സുമനസുകള്‍ ഐക്യത്തോടു കൂടി നിന്ന് പ്രവര്‍ത്തിച്ചാല്‍ വര്‍ഗീയതയെ അതിജീവിക്കാന്‍ കഴിയുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. മാസങ്ങള്‍ നീണ്ട കലാപം നടന്നിട്ടും മണിപ്പൂരിലെത്തി സമാധാനം സ്ഥാപിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല. ഭരണകൂടം നിഷ്‌ക്രിയരായി.

ഭരണകൂടത്തിനെതിരായ വിധിയെഴുത്താണ് പിന്നീട് മണിപ്പൂരില്‍ കണ്ടത്. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് രാജ്യത്ത് ഭാവിയില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ് കൂടിയാണ് കഴിഞ്ഞ് പോയത്. കൊടും വര്‍ഗീയത നിറഞ്ഞ വാക്കുകള്‍ അധികാരികള്‍ പറഞ്ഞു. വര്‍ഗീയതയെ വര്‍ഗീയത കൊണ്ടോ തീവ്രവാദത്തെ തീവ്രവാദം കൊണ്ടോ തോല്‍പ്പിക്കാന്‍ കഴിയില്ല.

ജാതി സെന്‍സസ് നടപ്പിലാക്കാന്‍ കേന്ദ്രം മുന്നോട്ടുവന്നില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും പാളയം ഇമാം ആവശ്യപ്പെട്ടു. പലസ്‌തീനില്‍ ജനങ്ങള്‍ അനുഭവിക്കുന്നത് വലിയ ദുരിതം. അപ്പം ഇല്ലാതെ അഭയമില്ലാതെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒന്നുമില്ലാതെ ദുരിതമനുഭവിക്കുന്നുവെന്നും പലസ്‌തീന്‍ ജനതയ്ക്ക് ലോകത്തിന്‍റെ നായക പദവി ലഭിക്കാന്‍ പോകുന്നുവെന്നും ഡോ. വി പി സുഹൈബ് മൗലവി പറഞ്ഞു.

ALSO READ: ഒരുമയുടെയും ഐക്യത്തിൻ്റെയും മഹത്തായ സന്ദേശം പകര്‍ന്ന്‌ ബലിപെരുന്നാൾ ദിനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.