ETV Bharat / state

തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്

വിധി പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേത്. അപൂർവങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതി.

PALAKKAD THENKURISSI MURDER  PUNISHMENT THENKURISSI MURDER  HONOUR KILLING CASES KERALA  LATEST CRIMINAL NEWS COURT NEWS
Life term for 2 convicts In Palakkad Thenkurissi Honour Killing (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 28, 2024, 2:36 PM IST

കോഴിക്കോട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവരെയാണ് ശിക്ഷിച്ചത്. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി ആർ വിനായക റാവുവാണ് ശിക്ഷ വിധിച്ചത്.

യാതൊരു കൂസലുമില്ലാതെ ചിരിച്ച് കൊണ്ടാണ് പ്രതികൾ വിധി കേട്ടത്. ഇതര ജാതിയിൽ നിന്നും പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അനീഷിന്‍റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ഹരിതയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. കേസിൽ ഇതുവരെയും പ്രതികൾ ജാമ്യത്തിലിറങ്ങിയിരുന്നില്ല. ഒരിക്കൽ മാത്രമാണ് ജാമ്യാപേക്ഷ നൽകിയത്. അത് കോടതി തളളുകയും ചെയ്‌തു. അതിന് ശേഷം ഇതുവരെയും പ്രതികൾ ജാമ്യാപേക്ഷ നൽകിയിട്ടില്ല. 110 സാക്ഷികളിൽ 59 പേരെയാണ് വിസ്‌തരിച്ചത്.

2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു ഇതര ജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. വിവാഹത്തിന്‍റെ 88-ാം നാളിലായിരുന്നു കൊലപാതകം. കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു പ്രായം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ദീ൪ഘനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഹരിതയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരുടേയും വിവാഹം. പൊലീസിന്‍റെ സാന്നിധ്യത്തിൽ ഒത്തുതീ൪പ്പിന് ശ്രമമുണ്ടായി. എന്നാൽ ഇത് നടന്നില്ല. സ്‌റ്റേഷനിൽ വച്ച് ഹരിതയുടെ അച്ഛൻ പ്രഭുകുമാ൪ അനീഷിനെ 90 ദിവസത്തിനുളളിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വിവാഹം കഴിഞ്ഞ് 88-ാം ദിവസമാണ് അച്ഛനും അമ്മാവൻ സുരേഷും ചേ൪ന്ന് അനീഷിനെ കൊലപ്പെടുത്തിയത്.

കേസിന്‍റെ നാള്‍വഴികള്‍

2022 ജൂലൈ 21ന് കേസിന്‍റെ വിചാരണ നടപടി പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. കേസിലെ ഒന്നാം സാക്ഷി അനീഷിന്‍റെ സഹോദരൻ അരുണിനെ ആദ്യം വിചാരണ ചെയ്‌തു. 2022 ഡിസംബർ ഒന്നിന് അനീഷിന്‍റെ ഭാര്യ ഹരിതയുടെ തുടർപഠനത്തിന് 10 ലക്ഷം രൂപ സർക്കാർ സഹായം അനുവദിച്ചു.

2022 ഡിസംബർ രണ്ടിന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. 2023 ജനുവരി 8 ന് പ്രതികളിലൊരാളായ സുരേഷ് കുമാറിൻ്റെ ഭാര്യ വസന്ത കുമാരി കോടതിയിൽ മൊഴി മാറ്റി. 2024 ഒക്ടോബർ 25 ന് രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചു. 110 സാക്ഷികളിൽ വിസ്‌തരിച്ചത് 59 പേരെ. അപൂർവങ്ങളിൽ അപൂർവ്വമായ കേസ്, അതിക്രൂര കൊലപാതകം, തൂക്കുകയർ ലഭിക്കാവുന്ന കുറ്റമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 2024 ഒക്ടോബർ 26 ന് പ്രതിഭാഗം വാദം വീണ്ടും പരിശോധിക്കാൻ ശിക്ഷാ വിധി പറയുന്നത് മാറ്റി.
Also Read:വിവാഹത്തെ എതിര്‍ത്തു; വ്യവസായിയുടെ ഭാര്യയെ കാമുകനായ ജിം ട്രെയിനര്‍ കൊന്ന് കഴിച്ചുമൂടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.