ETV Bharat / state

മാറ്റത്തിന്‍റെ കാറ്റ് വീശുമോ പാലക്കാട്ട്?; പ്രചാരണം അവസാന ലാപ്പില്‍ എത്തിനില്‍ക്കുന്ന മണ്ഡലത്തിലെ സ്ഥിതി പരിശോധിക്കാം - Palakkad Lok Sabha Constituency - PALAKKAD LOK SABHA CONSTITUENCY

Palakkad Lok Sabha Constituency 2024: Candidates, Polling date, Counting dates, Campaign പാലക്കാട് നിര്‍ണായക സ്വാധീനമുള്ള രണ്ട് നേതാക്കളായ വികെ ശ്രീകണ്‌ഠനും എ വിജയരാഘവനും രംഗത്തിറങ്ങുമ്പോള്‍ മുന്‍തൂക്കം ആര്‍ക്കെന്ന് പറയുക പ്രയാസം. ഏപ്രില്‍ 26 ന് ആണ് കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ നാലിന് വോട്ടെണ്ണും.

PALAKKAD LOK SABHA CONSTITUENCY  LOK SABHA ELECTION 2024  പാലക്കാട് ലോക്‌സഭാ മണ്ഡലം  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
Palakkad Lok Sabha Constituency analysis on the background of 2024 Lok Sabha Election
author img

By ETV Bharat Kerala Team

Published : Apr 20, 2024, 7:30 PM IST

പാലക്കാട് : തെരഞ്ഞെടുപ്പ് ചൂടില്‍ ഉരുകിയൊലിക്കുമ്പോഴും പാലക്കാട്ട് മാറ്റത്തിന്‍റെ കാറ്റുവീശുമെന്ന പ്രതീക്ഷയുമായാണ് ഇടത് മുന്നണിയും ബിജെപിയും മത്സര രംഗത്ത് മുന്നേറുന്നത്. കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ നേടിയ മണ്ഡലം നിലനിര്‍ത്താനാകും എന്ന പ്രത്യാശയിലും.

പ്രചാരണം അവസാന റൗണ്ട് പിന്നിടാനിരിക്കെ ഏത് മുന്നണി മുന്നില്‍ എന്ന് പറയാനാവാത്ത സാഹചര്യമാണ് പാലക്കാട്ട്. പോരാട്ടത്തിലൂടെ മുമ്പും പാലക്കാട് പിടിച്ചെടുത്ത പാരമ്പര്യവുമായി ഇറങ്ങിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഇവിടെ ഇടത് മുന്നണിയുടെ പ്രതീക്ഷകള്‍ കത്തിച്ചു നിര്‍ത്തുകയാണ്.

പോരാട്ടത്തിലൂടെ തന്നെ 2019-ല്‍ പാലക്കാട്ട് പിടിച്ച കോണ്‍ഗ്രസിലെ വികെ ശ്രീകണ്‌ഠനും പ്രതീക്ഷയിലാണ്. പോര്‍മുഖത്ത് സജീവമായി നില്‍ക്കുന്ന ബിജെപി സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാറും പ്രചാരണത്തില്‍ ഏറെ മുന്നിലായിരുന്നു.

കണക്കുകള്‍ ഇങ്ങനെ

വോട്ടര്‍മാര്‍

  • 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് - 13,98,143.
  • 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് - 10,28,874
  • വോട്ടര്‍മാരിലെ വര്‍ധന - 3,69,269

വോട്ടര്‍മാര്‍ സമുദായം തിരിച്ച് (2011 സെന്‍സസ് പ്രകാരം)

  • മുസ്ലീം സമുദായം - 29.6 ശതമാനം
  • ക്രിസ്ത്യന്‍ സമുദായം - 3.6 ശതമാനം
  • ഹിന്ദു സമുദായം - 66.8 ശതമാനം.
  • പട്ടിക ജാതി സമുദായം - 12.5 ശതമാനം
  • പട്ടിക വര്‍ഗ സമുദായം - 2.1 ശതമാനം

നിയമസഭ മണ്ഡലങ്ങളും വിജയിച്ച പാര്‍ട്ടിയും

  • പാലക്കാട് (യുഡിഎഫ്)
  • മലമ്പുഴ (എല്‍ഡിഎഫ്)
  • മണ്ണാര്‍ക്കാട് (യുഡിഎഫ്)
  • കോങ്ങാട് (എല്‍ഡിഎഫ്)
  • ഒറ്റപ്പാലം (എല്‍ഡിഎഫ്)
  • ഷൊര്‍ണൂര്‍ (എല്‍ഡിഎഫ്)
  • പട്ടാമ്പി (എല്‍ഡിഎഫ്)

മണ്ഡല ചരിത്രം : 16 പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകളില്‍ 11-ലും ഇടത് മുന്നണിക്കൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. 1957 ല്‍ പി കുഞ്ഞനില്‍ തുടങ്ങി ഇകെ നായനാരും എകെജിയും അടക്കമുള്ള സിപിഎം അതികായര്‍ ജയിച്ചു കയറിയ മണ്ഡലം. 1967-ല്‍ നായനാരും 1971-ല്‍ ഏകെജിയും പാലക്കാട്ട് നിന്ന് പാര്‍ലമെന്‍റിലെത്തി.

ശേഷം 3 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസായിരുന്നു പാലക്കാട്ട് വെന്നിക്കൊടി പാറിച്ചത്. വി എസ് വിജയരാഘവനെന്ന കോണ്‍ഗ്രസ് അതികായനെ വീഴ്ത്താന്‍ 1989-ല്‍ സിപിഎം നിയോഗിച്ചത് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റായിരുന്ന മറ്റൊരു വിജയരാഘവനെ.

പൊരിഞ്ഞ പോരാട്ടത്തില്‍ 1826 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ അന്ന് മണ്ഡലം പിടിച്ച് എ വിജയരാഘവന്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചു. 89-ല്‍ സിപിഎം പിടിച്ച മണ്ഡലം 1991 ല്‍ കോണ്‍ഗ്രസ് തിരികെ പിടിച്ചു. 1996 മുതല്‍ 2004 വരെ സിപിഎമ്മിനു വേണ്ടി പാലക്കാട് എന്‍ എന്‍ കൃഷ്‌ണദാസിന്‍റെ തേരോട്ടമായിരുന്നു.

2009-ലും 2014-ലും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റായിരുന്ന എംബി രാജേഷാണ് സിപിഎം സ്ഥാനാര്‍ഥിയായി പാലക്കാട്ട് വിജയിച്ചത്. 2009 ല്‍ സതീശന്‍ പാച്ചേനിക്കെതിരെ കേവലം 1820 വോട്ടിന് ഞെരുങ്ങിയാണ് എംബി രാജേഷ് ജയിച്ചത്.

2009 ല്‍ മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം നടന്ന 3 തെരഞ്ഞെടുപ്പുകളില്‍ 2014-ല്‍ മാത്രമാണ് ഏതെങ്കിലും സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ പാലക്കാട്ട് നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. അത് എംപി വീരേന്ദ്ര കുമാറിനെതിരെ എംബി രാജേഷ് നേടിയത് 1,05,300 വോട്ട് ഭൂരിപക്ഷമായിരുന്നു.

കഴിഞ്ഞ തവണ മാത്രമാണ് ഇടത് പക്ഷത്തിന് പരാജയം അറിയേണ്ടി വന്നത്. 11,637 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എംബി രാജേഷിനെ പരാജയപ്പെടുത്തിയത് വികെ ശ്രീകണ്‌ഠനായിരുന്നു. സിപിഎമ്മിനും ഇടത് മുന്നണിക്കും വല്ലാതെ നാണക്കേട് ഉണ്ടാക്കിയ ആ തെരഞ്ഞെടുപ്പ് പരാജയം ഇത്തവണ തിളക്കമാര്‍ന്ന വിജയത്തിലൂടെ മായ്ക്കാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട് പാര്‍ടി നേതൃത്വം.

കഴിഞ്ഞ തവണ കൈവിട്ടുപോയ മണ്ഡലം തിരികെ പിടിക്കാന്‍ 1989 ല്‍ പാലക്കാട് തിരിച്ചു പിടിച്ച ചരിത്രമുള്ള എ വിജയരാഘവന്‍ ഇന്ന് പോളിറ്റ് ബ്യൂറോ മെമ്പറായി വീണ്ടും പോരാട്ടത്തിനിറങ്ങുന്നു. കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തെ അത്‌ഭുതം കാട്ടിയ വികെ ശ്രീകണ്‌ഠനെ തന്നെ നിലനിര്‍ത്തുന്നു. ബിജെപിയും കഴിഞ്ഞ തവണ വന്‍ മുന്നേറ്റം നടത്തിയ സി കൃഷ്‌ണകുമാറിനെ തന്നെ കളത്തിലിറക്കുന്നു.

2019ലെ തെരഞ്ഞെടുപ്പ് ഫലം

  • വികെ ശ്രീകണ്‌ഠന്‍ - 3,99,274
  • എംബി രാജേഷ് - 3,87,637
  • സി കൃഷ്‌ണകുമാര്‍ - 2,18,556

ഭൂരിപക്ഷം - 11,637

2014ലെ തെരഞ്ഞെടുപ്പ് ഫലം

  • എംബി രാജേഷ് - 4,12,897
  • എംപി വീരേന്ദ്രകുമാര്‍ - 3,07,597
  • ശോഭ സുരേന്ദ്രന്‍ - 1,36,587

ഭൂരിപക്ഷം- 1,05,300

2024ല്‍ പാര്‍ട്ടികളും പ്രതീക്ഷകളും

യുഡിഎഫ്

2014-ലെ വോട്ട് വിഹിതം - 34.21%

2019-ലെ വോട്ട് വിഹിതം - 38.83%

2019-ല്‍ പാലക്കാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി മണ്ഡലങ്ങളില്‍ നേടിയ ഭൂരിപക്ഷത്തിലാണ് വികെ ശ്രീകണ്‌ഠന്‍ എംബി രാജേഷിനെ മറികടന്നത്. കഴിഞ്ഞ തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ണാര്‍ക്കാട് നിയമസഭ മണ്ഡലങ്ങള്‍ മാത്രമാണ് യുഡിഎഫിന് നിലനിര്‍ത്താന്‍ സാധിച്ചത്. കഴിഞ്ഞ തവണത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഏറെ മാറിയത് യുഡിഎഫിന് പാലക്കാട്ട് കടുത്ത മത്സരം നേരിടേണ്ടി വരും എന്ന സൂചന നല്‍കുന്നുണ്ട്.

PALAKKAD LOK SABHA CONSTITUENCY  LOK SABHA ELECTION 2024  പാലക്കാട് ലോക്‌സഭാ മണ്ഡലം  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
വികെ ശ്രീകണ്‌ഠന്‍

രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് പാലക്കാട്ട് പ്രചാരണത്തിന് ഇറങ്ങുന്നതും മണ്ഡലത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്. പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ബിജെപി വോട്ടുയര്‍ത്തുന്നത് ശ്രീകണ്‌ഠന് വെല്ലുവിളിയാണ്. പട്ടാമ്പിയില്‍ കഴിഞ്ഞ തവണത്തെ മേല്‍ക്കൈ നിലനിര്‍ത്താനാകുമോ എന്നും സംശയമുണ്ട്. മലമ്പുഴ, കോങ്ങാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം നിയമസഭ മണ്ഡലങ്ങളില്‍ സിപിഎം നേടുന്ന ഭൂരിപക്ഷം മറികടക്കാന്‍ ആകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ് ക്യാമ്പ്.

എല്‍ഡിഎഫ്

2014-ലെ വോട്ട് വിഹിതം - 45.35%

2019-ലെ വോട്ട് വിഹിതം - 37.7%

2019 ലെ തെരഞ്ഞെടുപ്പില്‍ സിപിഎം വിഭാഗീയത കൃത്യമായി പ്രതിഫലിച്ചിരുന്നു. ഇത്തവണ പിബി അംഗം തന്നെ മത്സരിക്കുമ്പോള്‍ വിഭാഗീയതയുടെ നിഴല് പോലും ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശം സംസ്ഥാന സെക്രട്ടറി തന്നെ നല്‍കിക്കഴിഞ്ഞു.

എ വിജയരാഘവന്‍

വിഭാഗീയ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടാല്‍ പുറത്താക്കുമെന്ന താക്കീതും നല്‍കിയിട്ടുണ്ട്. സംഘടന സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്നത് പാലക്കാട്ട് ഇടത് മുന്നണിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. ഇത്തവണ വിജയിക്കുമെന്ന് സിപിഎം ഉറപ്പിക്കുന്ന എട്ട് മണ്ഡലങ്ങളുടെ പട്ടികയില്‍ പാലക്കാട് മുന്‍നിരയിലുണ്ട്.

ജില്ലയിലെ രാഷ്ട്രീയ സാഹചര്യങ്ങളൊക്കെ അനുകൂലമായിരിക്കേ മലമ്പുഴ, കോങ്ങാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പട്ടാമ്പി മണ്ഡലങ്ങളില്‍ സിപിഎമ്മിന് ഉറച്ച പ്രതീക്ഷയുണ്ട്. പാലക്കാട്ട് മാത്രമാണ് പാര്‍ട്ടി സ്ഥാനാര്‍ഥി പിന്നിലാകാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍.

ബിജെപി

2014-ലെ വോട്ട് വിഹിതം - 15.09 %

2019-ലെ വോട്ട് വിഹിതം - 21.26 %

2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടും മലമ്പുഴയിലും രണ്ടാം സ്ഥാനത്തെത്തിയത് ബിജെപി പാളയത്തില്‍ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. സംസ്ഥാനത്ത് ബിജെപി പ്രതീക്ഷ വയ്‌ക്കുന്ന എ ക്ലാസ് മണ്ഡലങ്ങളില്‍ പാലക്കാടുമുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനും വളരെ മുമ്പേ തന്നെ സി കൃഷ്‌ണകുമാര്‍ പാലക്കാട്ട് പ്രചാരണം തുടങ്ങിയിരുന്നു.

സി കൃഷ്‌ണകുമാര്‍

പ്രധാനമന്ത്രി പാലക്കാട്ടും ആലത്തൂരിലും നടത്തിയ പ്രചാരണവും റോഡ് ഷോയുമെല്ലാം വോട്ടാകുമെന്ന പ്രതീക്ഷ കൃഷ്‌ണകുമാറിനുണ്ട്. ചിട്ടയായ പ്രവര്‍ത്തനം നടക്കുന്നതിന്‍റെ ആത്മവിശ്വാസം ബിജെപി നേതാക്കളിലുണ്ട്. പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനെന്ന നിലയില്‍ ചെയ്‌ത പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മലമ്പുഴയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയതിന്‍റെ അനുഭവവും കൃഷ്‌ണകുമാറിന് മുതല്‍ക്കൂട്ടാണ്.

Also Read: 'ഇന്ത്യ'ൻ രാഷ്‌ട്രീയം ഉറ്റുനോക്കുന്ന വയനാട് ; വിജയത്തേരിലേറാന്‍ രാഹുല്‍, നിലനിര്‍ത്താനാവുമോ 2019ലെ ഭൂരിപക്ഷം ? - Wayanad Constituency

അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ പാലക്കാട്ട് താമര വിരിയുമെന്ന് തന്നെ സ്ഥാനാര്‍ഥി സി കൃഷ്‌ണകുമാര്‍ അവകാശപ്പെടുന്നു. പ്രധാനമന്ത്രി ആവാസ് യോജന വഴി പാലക്കാട് മണ്ഡലത്തില്‍ 167 കോടിയും അമൃത് പദ്ധതി വഴി പാലക്കാട് നഗരസഭയ്ക്ക് 293.53 കോടി രൂപയും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് ബിജെപി ഉയര്‍ത്തിക്കാട്ടുന്നു.

ഐഐടി വികസനത്തിന് അനുവദിച്ച 3000 കോടിയും 120 കിലോമീറ്റര്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കനുവദിച്ച 10000 കോടിയും റെയില്‍വേ വികസനവും വന്ദേ ഭാരതുമൊക്കെയാണ് ഇവിടെ കൃഷ്‌ണകുമാര്‍ ഉയര്‍ത്തിക്കാണിക്കുന്നത്.

സ്ഥാനാര്‍ഥികള്‍ : ആകെ 10 സ്ഥാനാര്‍ഥികളാണ് പാലക്കാട്ട് മാറ്റുരക്കുന്നത്. മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം ബിഎസ്‌പി സ്ഥാനാര്‍ഥിയും ആറ് സ്വതന്ത്രരും പാലക്കാട്ട് മത്സര രംഗത്തുണ്ട്.

സ്ഥാനാര്‍ഥികള്‍

എ വിജയരാഘവന്‍ - സിപിഎം

വികെ ശ്രീകണ്‌ഠന്‍ - കോണ്‍ഗ്രസ്

സി.കൃഷ്‌ണകുമാര്‍ - ബിജെപി

കെടി പത്മിനി - ബിഎസ്‌പി

അന്ന കുര്യാക്കോസ് - സ്വതന്ത്ര

സി രാജമാണിക്കം - സ്വതന്ത്രന്‍

എന്‍എസ്കെ പുരം ശശികുമാര്‍ - സ്വതന്ത്രന്‍

രാജേഷ് കെ - സ്വതന്ത്രന്‍

രാജേഷ് എം - സ്വതന്ത്രന്‍

സിദ്ധിഖ് ഇരുപ്പശ്ശേരി - സ്വതന്ത്രന്‍

വിഷയങ്ങള്‍ : നെല്ല് സംഭരണ പ്രതിസന്ധിയും അട്ടപ്പാടി ശിശു മരണങ്ങളും പുതുശ്ശേരി കഞ്ചിക്കോട് വ്യവസായ മേഖലയുടെ തളര്‍ച്ചയുമൊക്കെയാണ് പാലക്കാട് മണ്ഡലത്തില്‍ ചര്‍ച്ചയാവുന്നത്. 175 കിലോമീറ്റര്‍ ജില്ലയിലൂടെ ഒഴുകുന്ന ഭാരതപ്പുഴ ഉണ്ടായിട്ടും പാലക്കാട്ടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ആവുന്നില്ല. കൃഷിക്ക് വെള്ളം ലഭിക്കുന്നില്ല. ലക്ഷക്കണക്കിന് ഘനയടി ജലം വെറുതേ ഒഴുകി കടലില്‍ ചേരുന്നു. ഭാരതപ്പുഴ സംരക്ഷണ പദ്ധതികള്‍ എങ്ങുമെത്തുന്നില്ല. മറ്റ് രാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം മണ്ഡലത്തിലെ ജനങ്ങള്‍ ഈ വിഷയങ്ങളിലും പരിഹാരം തേടുന്നു.

Also Read : കണ്ണൂർ പോര് ഫോട്ടോഫിനിഷിലേക്കോ...? പ്രവചനാതീതം കണ്ണൂർ... - Kannur Loksabha Constituency

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.