പാലക്കാട് : കേരളം ഉറ്റുനോക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടിങ് ആദ്യ മണിക്കൂറിൽ മന്ദഗതിയിലെന്ന് അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ കണക്ക് പ്രകാരം രാവിലെ 19.82 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പാലക്കാട് നഗരസഭ പരിധിയിലാണ് പോളിങ് കുറവ്. അതേസമയം എൻഡിഎ സ്ഥാനാർഥി സി കൃഷ്‌ണകുമാര്‍ രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി. ബൂത്തിലെ യന്ത്രത്തകരാര്‍ മൂലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍ ആദ്യം വോട്ട് ചെയ്യാതെ മടങ്ങിയെങ്കിലും പിന്നീടെത്തി വേട്ട് രേഖപ്പെടുത്തുകയായിരുന്നു. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ വോട്ടില്ല.
വ്യാജ വോട്ടുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ കർശനമായ നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 185 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 1,94,706 വോട്ടര്‍മാരാണ് പാലക്കാട് നിയോജക മണ്ഡലത്തിലുള്ളത്. 1,00,290 സ്ത്രീ വോട്ടര്‍മാരും 94,412 പുരുഷ വോട്ടര്‍മാരും നാല് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.
Also Read: പാലക്കാട് ഉപതെരഞ്ഞെടുപ്പ്; സംശയാസ്‌പദ വോട്ടർമാരുടെ പട്ടിക തയ്യാറാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ