ETV Bharat / state

'അളമുട്ടിയാൽ ചേരയും കടിക്കും' ; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പത്‌മജ വേണുഗോപാൽ

കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പത്‌മജ വേണുഗോപാൽ. കോൺഗ്രസില്‍ നിന്ന് വളരെയധികം അവഗണന താൻ നേരിട്ടിട്ടുണ്ടെന്ന് പത്‌മജ.

Padmaja Venugopal  Congress BJP  K Surendran  kerala politics
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പത്‌മജ വേണുഗോപാൽ
author img

By ETV Bharat Kerala Team

Published : Mar 8, 2024, 6:55 PM IST

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പത്‌മജ വേണുഗോപാൽ

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് പാർട്ടിയിൽ നിന്ന് കൂടുതൽ ആളുകൾ ബിജെപിയിലേക്ക് എത്തുമെന്ന് പത്മജ വേണുഗോപാൽ. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ശേഷം തിരുവനന്തപുരത്ത് ആദ്യമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പത്‌മജ വേണുഗോപാൽ. ഇന്ദിരാഭവനിൽ നിന്നും മാരാർജി ഭവനിലേക്ക് വരുമ്പോൾ വലിയ വ്യത്യാസം ഇല്ല, രണ്ടും കുടുംബക്കാരാണെന്നും 3 കൊല്ലം മുൻപേ പാർട്ടി വിട്ട് കേരളത്തിൽ നിന്ന് പോയാലോ എന്ന് ആലോചിച്ചതാണെന്നും പത്മജ പറഞ്ഞു.

കോൺഗ്രസിനെതിരെ പത്‌മജ രൂക്ഷ വിമർശനങ്ങളാണ് നടത്തിയത്. കോൺഗ്രസ്‌ പ്രവർത്തകരെ കുറിച്ച് ഒന്നും പറയുന്നില്ല, കൂടുതൽ പറയിപ്പിക്കരുത്. എത്രയോ ആളുകൾ പാർട്ടി വിട്ടുപോയിട്ടും കോൺഗ്രസ്‌ ഇത്രയും പ്രശ്‌നം ഉണ്ടാക്കിയിട്ടില്ല. പിതാവിന്‍റെ സ്‌മാരകം പണിതു തരാം എന്ന് പറഞ്ഞാണ് തന്നെ പാർട്ടിയില്‍ നിലനിർത്തിയത്. എന്നാൽ അവഗണന തുടർന്ന് കൊണ്ടിരുന്നുവെന്നും പത്‌മജ വ്യക്തമാക്കി.

കെ സുധാകരന്‍റെ മുന്നിൽ നിന്ന് കരഞ്ഞിട്ടുണ്ട്. പാർട്ടിയിൽ നിന്ന് നേരിടുന്ന അവഗണനയെക്കുറിച്ച് പരാതിപ്പെട്ട് സോണിയ ഗാന്ധിയെ വരെ സമീപിച്ചിരുന്നു. പാർട്ടി വിടുമ്പോൾ നല്ല വേദനയുണ്ട്. നല്ല നേതൃത്വം ഉണ്ട് എന്നതാണ് ബിജെപിയെ തെരഞ്ഞെടുക്കാൻ കാരണമെന്നും പത്‌മജ കൂട്ടിച്ചേർത്തു.

ഞാൻ വെറും ചേര മാത്രമാണ് എന്നാണ് പറഞ്ഞത്. അള മുട്ടിയാൽ ചേരയും കടിക്കും. ചേട്ടൻ (കെ മുരളീധരൻ) പറയുന്നതിൽ പ്രയാസമില്ല, ഇന്ന് പറയുന്നതല്ല അദ്ദേഹം നാളെ പറയുക. ആരുടെയും വാക്കുകൾ ഭയപ്പെടുത്തുന്നില്ല, വേദനിപ്പിക്കുന്നുമില്ലെന്നും പത്‌മജ പറഞ്ഞു.

അച്‌ഛൻ ഏറ്റവും കൂടുതൽ പോരാട്ടം നടത്തിയത് കമ്മ്യൂണിസ്‌റ്റുകാർക്കെതിരെയാണ്. നിരവധി അസുഖങ്ങളും ചികിത്സകളും നേരിടുന്ന ആളാണ് ഞാൻ. ചികിത്സയ്ക്കുശേഷം നേരെ പോകുന്നത് മീറ്റിങ്ങുകൾക്കാണ്. അത് ചേട്ടന് അറിയാം. എന്നിട്ടാണ് താൻ വർക് ഫ്രം ഹോം എന്ന് പറഞ്ഞത്. അത് വേദനിപ്പിച്ചുവെന്നും പത്മജ പറഞ്ഞു.

ALSO READ : ആ കൈകളില്‍ ഇനി 'കുങ്കുമ ഹരിത പതാക'; പദ്‌മജ ബിജെപിയില്‍, മോദി കരുത്തനായ നേതാവെന്ന് ആദ്യ പ്രതികരണം

കെ ജി മാരാരും കെ കരുണാകരനും അടുത്ത ബന്ധമുള്ളവരാണ്. പൊതു സേവനം നടത്താനുള്ള എല്ലാ സൗകര്യവും പത്മജയ്ക്ക് പാർട്ടി ഒരുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ്‌ പാർട്ടി അസഹിഷ്‌ണുതയോടെയാണ് പത്മജയോട് പെരുമാറിയത്. വനിത ദിനത്തിലും പത്മജയെ മാന്യതയില്ലാതെ രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിന്‍റെ നിലവാര തകർച്ചയാണ് ഇത് കാണിക്കുന്നത്. ഇനിയും പത്മജയോട് അങ്ങനെ പെരുമാറാൻ അനുവദിക്കില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.