ETV Bharat / state

കർഷക ദിനത്തിൽ മണ്ണറിഞ്ഞുള്ള കൃഷിയുമായി മാവൂർ പാടം കൂട്ടായ്‌മ; നെൽകൃഷി ഇറക്കിയത് 25 ഏക്കറിൽ - PADDY CULTIVATION IN MAVOOR - PADDY CULTIVATION IN MAVOOR

പ്രതികൂല കാലാവസ്ഥ കാരണം വാഴക്കൃഷി നശിക്കാൻ തുടങ്ങിയതോടെയാണ് മാവൂരിലെ കർഷകർ നെൽകൃഷിയിലേക്ക് തിരിഞ്ഞത്. മൂന്ന് ബാച്ചുകളായി തിരിഞ്ഞാണ് കർഷകർ 25 ഏക്കർ വയലിൽ കൃഷിയിറക്കിയത്. പിന്തുണയുമായി ശുചിത്വ മിഷനും കൂടെയുണ്ട്.

MAVOOR PADDY CULTIVATION  കർഷക ദിനം  മാവൂർ പാടം കൂട്ടായ്‌മ  Kozhikode News
Paddy cultivation in Mavoor (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 18, 2024, 8:35 AM IST

മാവൂരിലെ വയലിൽ കൃഷിയുമായി പാടം കൂട്ടായ്‌മ (ETV Bharat)

കോഴിക്കോട്: വാഴ കൃഷിയായിരുന്നു മാവൂർ പാടത്ത് ഇക്കാലമത്രയും ചെയ്‌തത്. ഓരോ കാലവർഷത്തിലും, കൊടുംചൂടിലും വാഴക്കൃഷി നശിക്കുന്നത് സ്ഥിരമായതോടെ ഇത്തവണ കർഷകർ വാഴക്കൃഷി മാറ്റിപ്പിടിച്ചു. ഈ കർഷക ദിനത്തിൽ മാവൂർ പാടത്ത് പുന്നെല്ലിന്‍റെ മണം ഉയരുകയാണ്.

ഇരുപത്തി അഞ്ച് ഏക്കർ സ്ഥലത്താണ് ഇത്തവണ മാവൂർ പാടം കാർഷിക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നെൽകൃഷി ഇറക്കുന്നത്. മൂന്ന് ബാച്ചുകളായി കാർഷിക കൂട്ടായ്‌മയിലെ 25 കർഷകരാണ് നെൽകൃഷിക്ക് മുന്നിട്ടിറങ്ങിയത്. നെൽകൃഷി ഇറക്കുന്നതോടൊപ്പം അമ്പലവയൽ വിത്തുൽപാദന കേന്ദ്രം തയ്യാറാക്കിയ മാലിന്യത്തിലൂടെ ജൈവവളം ഉത്പാദിപ്പിക്കുന്ന പുതിയ രീതി കൂടി മാവൂർ പാടത്തെ നെൽകൃഷിയിടത്തിൽ പരീക്ഷിക്കുന്നുണ്ട്.

ഇതിനുവേണ്ട പിന്തുണ ശുചിത്വ മിഷന്‍റെ നേതൃത്വത്തിലാണ് നൽകുന്നത്. അത്യുൽപാദന ശേഷിയുള്ള മട്ടത്രിവേണിയും കാഞ്ചന ഇനത്തിൽപ്പെട്ട നെൽവിത്തുകളുമാണ് കൃഷിയിറക്കുന്നത്. ഒരു മാസം മുൻപ് പാകിയ വിത്തുകൾ എല്ലാം വിതയ്ക്കാൻ പാകമായി കഴിഞ്ഞു.

വിത്തു വിതയ്ക്കലിന് മാവൂർ പാടം കൂട്ടായ്‌മയിലെ കർഷകരെല്ലാം മാവൂർ പാടത്തെത്തി. കൂടെ പിന്തുണയുമായി മാവൂർ കൃഷിഭവനും മുന്നിൽ നിന്നു. ഇനി നെൽകൃഷിയകന്ന മാവൂർ പാടത്തെ പച്ചപ്പണിയിച്ച് നെൽകൃഷി സമൃദ്ധമാകും.

Also Read: കാന്തല്ലൂരിന് ഇത് ആപ്പിൾ വിളവെടുപ്പ് കാലം; മധുരമൂറും കാഴ്‌ചകൾ തേടി സഞ്ചാരികൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.