ETV Bharat / state

മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം - പടയപ്പ

വീണ്ടും പടയപ്പ. ആശുപത്രിയില്‍ പോകാന്‍ ജീപ്പിലേക്ക് കയറിയ കുടുംബത്തിന് നേരെ പടയപ്പയുടെ അതിക്രമം.

idukki  Munnar  Padayappa  പടയപ്പ  കന്നിമല ഫാക്ടറി ഡിവിഷന്‍
Padayappa attacked at kannimala Factory Division
author img

By ETV Bharat Kerala Team

Published : Mar 3, 2024, 3:59 PM IST

മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം

ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം. കന്നിമല ഫാക്ടറി ഡിവിഷനിൽ ജീപ്പിനു നേരെയാണ് പടയപ്പയുടെ ആക്രമണം ഉണ്ടായത്. രാത്രി 11:30 മണിയോടെ ആക്രമണം ഉണ്ടായത്(idukki).മൂന്നാർ കന്നിമല ടോപ് ഡിവിഷനിൽ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച ദിവസങ്ങൾ മാത്രം ശേഷിക്കവേയാണ് വീണ്ടും കന്നിമല ഫാക്ടറി ഡിവിഷനിൽ ആശുപത്രിയിലേക്ക് പോകാൻ ജീപ്പിൽ കയറിയ തൊഴിലാളി കുടുംബത്തിന് നേരെ പടയപ്പയുടെ ആക്രമണം ഉണ്ടായത്. ജീപ്പിനു മുൻവശത്ത് നിലയുറപ്പിച്ച പടയപ്പ തുമ്പിക്കൈ ഉപയോഗിച്ച് ജീപ്പ് അമർത്തുകയും വാഹനം മറിച്ചിടാൻ ശ്രമിക്കുകയും ആയിരുന്നു(Munnar).ജീപ്പിൽ ഉണ്ടായിരുന്ന രഞ്ജിത്തിന്‍റെ കുടുംബത്തിന്‍റെ കരച്ചിൽ കേട്ടാണ് തൊഴിലാളികൾ പുറത്തെത്തിയത് പിന്നീട് തൊഴിലാളികൾ വലിയ ഉച്ചവച്ചതോടെ പടയപ്പ പിന്മാറുകയായിരുന്നു. ജീപ്പിൽ രഞ്ജിത്തിന്‍റെ ഭാര്യയും അമ്മയും അടക്കം അഞ്ചുപേരാണ് ഉണ്ടായിരുന്നത്. പടയപ്പയുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് കുടുംബം രക്ഷപ്പെട്ടത്. കാട്ടാനകളെ തുരത്താൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വീണ്ടും സമരപരിപാടികൾ നടത്തുമെന്ന് കോൺഗ്രസ് സൂചന നൽകി(Padayappa).വനം വകുപ്പ് പടയപ്പയെ ഉൾവനത്തിലേക്ക് തുരത്താനുള്ള നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ജനവാസ മേഖലയിൽ നിന്ന് പടയപ്പ പിൻവാങ്ങാത്തത് തൊഴിലാളി കുടുംബങ്ങൾക്കിടയിൽ ആശങ്ക വർധിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.