ETV Bharat / state

ബിജെപി ചിഹ്നം 'താമര' മാറ്റി 'ചാക്ക്' ആക്കണം: മന്ത്രി മുഹമ്മദ് റിയാസ്

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയെ പരിഹസിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്.

KODAKARA BLACK MONEY CASE  KODAKARA HAWALA CASE  MUHAMMED RIYAS BJP  കൊടകര കുഴല്‍പ്പണ കേസ്
Photo Collage Of BJP Logo and PA Muhammed Riyas (Facebook)
author img

By PTI

Published : 3 hours ago

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസ് വീണ്ടും ചര്‍ച്ചയായിരിക്കെ ബിജെപിയെ പരിഹസിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബിജെപിയുടെ പാര്‍ട്ടി ചിഹ്നം താമരയില്‍ നിന്നും ചാക്ക് ആക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു. കേസില്‍ പ്രതിരോധത്തിലായ ബിജെപിയെ വിമര്‍ശിക്കാതിരിക്കാൻ പ്രത്യേക ഗുളിക കഴിക്കുന്നവരാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

തൃശൂര്‍ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്‍റെ വെളിപ്പെടുത്തലോടെയാണ് കൊടകര കുഴല്‍പ്പണ കേസ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് നേതൃത്വത്തിന്‍റെ അറിവോടെ കുഴല്‍പ്പണമായി എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പണം വിതരണം ചെയ്‌തതിന് തെളിവുണ്ടെന്നും സതീശ് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് ഫണ്ടിൽ സാമ്പത്തിക ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി ആരംഭിച്ചുവെന്ന പാര്‍ട്ടിയുടെ വാദവും അദ്ദേഹം തള്ളിയിരുന്നു. തൃശൂരിലെ ബിജെപി ഓഫിസില്‍ കോടികള്‍ക്ക് കാവല്‍ നിന്നത് താനാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഓഫിസിലേക്ക് പണം ഒഴുകുന്നുണ്ടായിരുന്നു. ബിജെപി മുൻ ജില്ല ട്രഷററാണ് കള്ളപ്പണം കൈകാര്യം ചെയ്‌തത് തുടങ്ങിയവയായിരുന്നു സതീശന്‍റെ വെളിപ്പെടുത്തല്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

തിരൂര്‍ സതീശന്‍റെ വെളിപ്പെടുത്തലുകള്‍ പല കാര്യങ്ങളും വ്യക്തമാക്കുന്നതാണെന്നും മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. '2021ല്‍ ഇങ്ങനെയൊരു വിഷയം അറിഞ്ഞപ്പോള്‍ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഈ വിഷയത്തില്‍ ഇഡി ഒരു നടപടി സ്വീകരിച്ചില്ല. ദേശീയ അന്വേഷണ ഏജൻസികള്‍ ബിജെപിയുടെ താളത്തിന് തുള്ളുന്നു എന്നതിന്‍റെ ഏറ്റവും വലിയ തെളിവാണിത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബിജെപി നേതാവ് വി മുരളീധരനും ഇഡിയെ വെള്ളപൂശുകയാണ്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനില്‍ മാത്രം ഒതുങ്ങുന്ന ഒരു വിഷയമല്ല ഇതെന്നും ദേശീയ നേതാക്കളെ ഉള്‍പ്പടെ ബാധിക്കുന്ന പ്രശ്‌നമായി മാറാൻ പോകുന്നു'- മുഹമ്മദ് റിയാസ് പറഞ്ഞു.

Also Read : കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം; മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്‌ച നടത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.