ETV Bharat / state

പി വി അൻവർ കോൺഗ്രസിലേക്ക്? ഡൽഹിയിൽ വേണുഗോപാലുമായി കൂടിക്കാഴ്‌ച - P V ANWAR TO CONGRESS

ചർച്ചക്ക് വഴിയൊരുങ്ങിയത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവരുടെ ഇടപ്പെടലിനെ തുടർന്നാണെന്ന് റിപ്പോർട്ട്

ANVAR  dmk  nilampoor mla  congress
P V Anwar (ETV file)
author img

By ETV Bharat Kerala Team

Published : Dec 14, 2024, 3:28 PM IST

ന്യൂഡല്‍ഹി: പി വി അൻവർ എംഎൽഎ കോൺഗ്രസിലേക്കെന്ന് സൂചന. ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി അൻവർ കൂടികാഴ്‌ച നടത്തിയതായാണ് വിവരം. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവരുടെ ഇടപ്പെടലിനെ തുടർന്നാണ് ചർച്ചക്ക് വഴി ഒരുങ്ങിയതെന്നും റിപ്പോർട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഡൽഹിയിൽ തങ്ങുന്ന അൻവർ തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, മുസ്‌ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇതിനിടയിൽ പിവി അൻവർ എംഎൽഎയെ യുഡിഎഫ് പാളയത്തിൽ എത്തിക്കാൻ മുസ്‌ലിം ലീഗ് നടത്തിയ കരുനീക്കമാണ് കെ സി വേണുഗോപാൽ-പി വി അൻവർ കൂടിക്കാഴ്‌ചയ്ക്ക് വഴി ഒരുക്കിയത്.

എൽഡിഎഫ് വിട്ട ശേഷം പി വി അൻവർ രൂപീകരിച്ച രാഷ്‌ട്രീയ കൂട്ടായ്‌മയായ ഡിഎംകെ. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിൽ മത്സരിച്ചെങ്കിലും കാര്യമായ രാഷ്‌ട്രീയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല, ഈ സാഹചര്യത്തിലാണ് അൻവർ രാഷ്‌ട്രീയ നീക്കങ്ങൾ ശക്തമാക്കിയത്.

കോൺഗ്രസിൽ എത്തിയാൽ നിലമ്പൂരിലെ സിറ്റിങ് സീറ്റ് പി വി അൻവറിന് ലഭിക്കും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഗുണം ലഭിക്കും. എന്നാൽ നിലമ്പൂർ സീറ്റിനായി കാത്തിരിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്‍റ് വി എസ് ജോയ് എന്നിവരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും.

Also Read; പി വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്; നടപടി ഫോണ്‍ ചോര്‍ത്തൽ കുറ്റം ചുമത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.