ആലപ്പുഴ: നദിയിൽ കുളിക്കുന്നതിനിടെ വിദ്യാർഥിക്ക് നീർനായയുടെ കടിയേറ്റു. ആലപ്പുഴയിലെ എടത്വയിലാണ് സംഭവം. തലവടി പഞ്ചായത്ത് 11 -ാം വാർഡിൽ താമസിക്കുന്ന കൊത്തപ്പള്ളി പ്രമോദ്, രേഷ്‌മ ദമ്പതികളുടെ മകൻ വിനായകന്(9) ആണ് നീർനായയുടെ കടിയേറ്റത്.
മാതാവിനും സഹോദരനും ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. കുട്ടിയുടെ കാലിലും ഏണിനുമാണ് നീർനായ കടിച്ചത്. തുടർന്ന് പരിക്കേറ്റ കുട്ടിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ വർഷവും ഇവിടെ നിരവധി ആളുകൾക്ക് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.