ETV Bharat / state

രാജ്യാന്തര അവയവക്കടത്ത്; മലയാളിയായ അവയവദാതാവിനെ ചോദ്യം ചെയ്‌ത് പൊലീസ് - ORGAN TRAFFICKING CASE

author img

By ETV Bharat Kerala Team

Published : Jun 8, 2024, 6:50 PM IST

അവയവക്കടത്ത് കേസിൽ കസ്റ്റഡിയിലെടുത്ത അവയവദാതാവിനെ പൊലീസ് ചോദ്യം ചെയ്‌തു. അവയവദാതാക്കളിൽ ഏക മലയാളിയാണ് കസ്റ്റഡിയിലെടുത്ത ഷമീര്‍.

രാജ്യാന്തര അവയവക്കടത്ത് കേസ്  ORGAN TRAFFICKING CASE  വൈഭവ് സക്സേന  അന്താരാഷ്‌ട്ര അവയവക്കടത്ത്
Representative image (ETV Bharat)

എറണാകുളം : രാജ്യാന്തര അവയവക്കടത്ത് കേസിൽ കസ്റ്റഡിയിലെടുത്ത അവയവദാതാവ് ഷെമീറിനെ ചോദ്യം ചെയ്‌ത് പൊലീസ്. അവയവദാതാക്കളിൽ ഏക മലയാളിയായ പാലക്കാട് സ്വദേശി ഷമീറിനെ കോയമ്പത്തൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അവയവ കടത്ത് റാക്കറ്റിൻ്റെ ഇരയായ ഷമീറിനെ മുഖ്യ സാക്ഷിയാക്കാനാണ് പൊലീസിൻ്റെ നീക്കം. അവയവദാതാക്കളിൽ ആരും പരാതിക്കാരായി ഇല്ലാത്ത കേസിൽ, ഒരു ദാതാവിനെ സാക്ഷിയാക്കുന്നത് കോടതിയിൽ കേസിന് അനുകൂല സാഹചര്യം സൃഷ്‌ടിക്കുമെന്നാണ് കരുതുന്നത്.

മലയാളിയാണെങ്കിലും പൊള്ളാച്ചിയിലും കോയമ്പത്തൂരിലുമായാണ്‌ ഷമീര്‍ താമസിച്ചിരുന്നത്‌. കേസിൽ ഒടുവിൽ അറസ്‌റ്റിലായ വിജയവാഡ സ്വദേശി ബല്ലംകോണ്ട രാംപ്രസാദ്‌ രണ്ട്‌ മാസത്തിനിടെ കോയമ്പത്തൂരിലെത്തി തന്നെ കണ്ടിരുന്നതായി ഷമീർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. അവയവദാതാക്കളെ കണ്ടെത്തി ഇറാനിലെത്തിച്ചിരുന്നത് രാംപ്രസാദിന്‍റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് സംഘമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മാസമാണ് ഇറാനിൽ വച്ച് ഷമീർ വൃക്ക നൽകിയത്‌. ശസ്ത്രക്രിയക്കു ശേഷം ഷെമീറിന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായെന്ന് വ്യക്തമായതായും പൊലീസ്‌ പറഞ്ഞു. പിടിയിലാകാനുള്ള ഒന്നാംപ്രതി മധു ഇറാനിലാണ്‌. ഇയാളെ കേരളത്തിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റൂറല്‍ എസ് പി വൈഭവ് സക്സേന അറിയിച്ചു. കൊച്ചി പൊലീസ് അന്വേഷിക്കുന്ന രാജ്യാന്തര അവയവ കച്ചവട കേസിൻ്റെ ആസ്ഥാനം ഹൈദരാബാദാണെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. സംഘത്തിലെ മലയാളികളെ അവയവ കച്ചവടത്തിൻ്റെ ഭാഗമാക്കിയത് ഹൈദരാബാദ് സ്വദേശി ബല്ലം കൊണ്ട രാംപ്രസാദാണ്. പിടിയിലായ ഇയാളെയും അന്വേഷണ സംഘം ചോദ്യം ചെയ്‌ത് വരികയാണ്.

പ്രധാനമായും അവയവ വില്‍പന നടത്തിയവരും സ്വീകരിച്ചവരും ഹൈദാരാബാദിൽ നിന്നുള്ളവരാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്‌തിരുന്ന ബല്ലം കൊണ്ട രാം പ്രസാദ് അറിയപ്പെട്ടിരുന്നത് ഏലിയാസ് പ്രതാപൻ എന്ന പേരിലാണ്. അഞ്ച് വർഷം മുമ്പാണ് നാല്‍പത്തിയൊന്നുകാരനായ പ്രതാപൻ രാജ്യാന്തര അവയ കച്ചവട റാക്കറ്റുമായി ബന്ധം സ്ഥാപിച്ചത്. ഒരു അവയവ ദാതാവായാണ് അയാൾ റാക്കറ്റിനെ സമീപിച്ചത്. എന്നാൽ പ്രമേഹ രോഗിയായ ഏലിയാസ് പ്രതാപന് ഇതിന് കഴിയാതെ വന്നു. ഇതോടെയാണ് അവയവ കച്ചവടത്തിൻ്റെ ഏജൻ്റാകാൻ പ്രതാപൻ തീരുമാനിച്ചത്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പടെയുള്ള നവമാധ്യമങ്ങളിലൂടെയാണ് അവയവ ദാതാക്കളെ ഇയാൾ കണ്ടെത്തിയത്. ഒരാൾക്ക് ആറു മുതൽ ഏഴ് ലക്ഷം വരെയാണ് പണം നൽകിയത്. ആവശ്യത്തിന് അനുസരിച്ച് അവയവ ദാതാക്കളെ കണ്ടെത്തി ഇറാനിലേക്ക് അയച്ചിരുന്നതും ഏലിയാസ് പ്രതാപനായിരുന്നു. പ്രതി സാബിത്ത് ഇറാനിൽ നിന്നും പ്രതാപന് പണം അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദിൽ നിന്നാണ് പ്രതാപൻ അവയക്കച്ചവടം ഏകോപിപ്പിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

അവയവ കച്ചവട റാക്കറ്റിൽ നിന്നും കേരളത്തിലെ ആരും അവയവങ്ങൾ സ്വീകരിച്ചിട്ടില്ല. ഹൈദരാബാദിലും നോർത്ത് ഇന്ത്യയിലുമുള്ളവരാണ് അവയവങ്ങൾ സ്വീകരിച്ചത്. അവയവ ദാതാക്കൾ ഇതുവരെ പരാതി നൽകിയിട്ടില്ല. കൊച്ചി സ്വദേശിയായ മധുവാണ് ഇറാനിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. പത്തുവർഷമായി ഇറാനിൽ കഴിയുന്ന മധുവിൻ്റെ ജോലി തന്നെ അവയവ കച്ചവടമായിരുന്നു.

പ്രതികളായ തൃശൂർ സ്വദേശി സാബിത്തും സംഘത്തിന്‍റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന സജിത് ശ്യാമും നിലവിൽ റിമാൻഡിലാണ്. ജില്ല പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള വിപുലമായ ടീമാണ് കേസ് അന്വേഷിക്കുന്നത്.

ALSO READ: കുടിശിക നല്‍കാത്തത്തില്‍ കരാറുകാരുടെ പ്രതിഷേധം; സംസ്ഥാനത്തെ റേഷൻ വിതരണം താളംതെറ്റുന്ന നിലയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.