ETV Bharat / state

ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദം; ഉത്തരവാദികള്‍ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ചാണ്ടി ഉമ്മന്‍ - OOMMEN CHANDY TREATMENT - OOMMEN CHANDY TREATMENT

ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ വിവാദത്തില്‍ ഉത്തരവാദികളായി ഒന്നിലേറെ പേരുണ്ടെന്ന് കരുതുന്നുവെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. മാപ്പ് പ്രതീക്ഷിക്കുന്നില്ലെന്നും ചാണ്ടി.

CHANDI OMMEN  SHAJAN SCARIA  MARUNADAN MALAYALEE  ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദം
Oommen Chandy's Treatment allegations; Apologies to Public, Chandi Ommen
author img

By ETV Bharat Kerala Team

Published : May 1, 2024, 6:31 PM IST

ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദം; ഉത്തരവാദികള്‍ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തില്‍ പ്രതികരണവുമായി മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍. സോളാര്‍ വിവാദ സമയത്തും ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും വേട്ടയാടിയെന്നും അദ്ദേഹം ആരോപിച്ചു. ഒരു മാധ്യമപ്രവര്‍ത്തകനോ ഒരു മാധ്യമസ്ഥാപനമോ മാത്രമാണ് ഈ വിവാദത്തിന് പിന്നിലെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എങ്കിലും കേരളത്തിലെ പൊതുസമൂഹത്തോട് 'മറുനാടൻ മലയാളി' മാപ്പ് പറയണം. എന്നാല്‍ താന്‍ അത് പ്രതീക്ഷിക്കുന്നില്ല. ഖേദ പ്രകടനം നടത്തിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

സോളാർ സമയത്തും ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വേട്ടയാടി. വാര്‍ത്തയ്ക്ക് പിന്നില്‍ ഷാജന്‍ സ്‌കറിയ മാത്രമാണ് എന്ന് താന്‍ കരുതുന്നില്ല. അടുത്തു നിൽക്കുന്നവരും ദൂരെ നിൽക്കുവരും ഉണ്ടാകമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കാലം സത്യം തെളിയിക്കുമെന്നും ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Also Read: ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണത്തെ ദേശാഭിമാനിയിലായിരിക്കെ മൗനത്തിലൂടെ പിന്തുണച്ചതില്‍ ലജ്ജിക്കുന്നു : എന്‍ മാധവന്‍ കുട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.