ETV Bharat / state

ഓര്‍ക്കുക, ശബരിമലയില്‍ ഇത്തവണ ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ്ങ് വഴി മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം - Online Booking For Sabarimala Visit - ONLINE BOOKING FOR SABARIMALA VISIT

ഈ സീസണില്‍ ശബരിമലയില്‍ ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം. ഒരു ദിവസം ദര്‍ശനം 80,000 പേര്‍ക്ക്. തിരക്ക് ഒഴിവാക്കാനാണ് പുതിയ നീക്കം.

ശബരിമല ഓണ്‍ലൈന്‍ ബുക്കിങ്  ONLINE BOOKING SABARIMALA DARSHAN  SABARIMALA NEWS  MALAYALAM LATEST NEWS
Sabarimala Temple (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 5, 2024, 6:53 PM IST

തിരുവനന്തപുരം: വരുന്ന സീസണില്‍ ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം അനുവദിക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം. ഒരു ദിവസം പരമാവധി 80,000 പേര്‍ക്കായിരിക്കും ദര്‍ശന സൗകര്യം ഒരുക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം.

വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് സമയത്ത് തന്നെ യാത്രാവഴി തെരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കും. അതുവഴി തീര്‍ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാവഴി തെരഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. നിലക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.

വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂര്‍ത്തിയാക്കും. പ്രണവം ഗസ്റ്റ് ഹൗസിന്‍റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ വെബ് സൈറ്റില്‍ പ്രവേശിച്ച് ശബരിമല ഓണ്‍ലൈന്‍ ബുക്കിങ് വിഭാഗത്തിലൂടെയാണ് ദര്‍ശനത്തിനുള്ള സ്ലോട്ടുകള്‍ ബുക്ക് ചെയ്യേണ്ടത്. കഴിഞ്ഞ വര്‍ഷം ബുക്കിങ് ഇല്ലാതെ വരുന്നവര്‍ക്ക് സ്‌പോട്ട് ബുക്കിങ് അനുവദിച്ചിരുന്നെങ്കിലും ഇത്തവണ അതുണ്ടാകില്ല. അതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ നേരത്തെ ഓണ്‍ലൈന്‍ ബുക്കിങ് നടത്തി അവരവരുടെ ദര്‍ശന തീയതിയും സമയവും നേരത്തെ നിശ്ചയിക്കേണ്ടതാണ്.

കഴിഞ്ഞ വര്‍ഷം ചില സമയങ്ങളില്‍ ഒരു ലക്ഷത്തിലധികം പേര്‍ എത്തിയത് തീര്‍ഥാടനത്തെയാകെ ഉലച്ചിരുന്നു. അത് ഇക്കുറി ആവര്‍ത്തിക്കാതിരിക്കാനാണ് ദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ ബുക്കിങ് വഴിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, സംസ്ഥാന പൊലീസ് മേധാവ് ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ, പത്തനംതിട്ട ജില്ല കലക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read: എരുമേലിയില്‍ കുറി തൊടുന്നതിന് പണപ്പിരിവ്; ഭക്തരെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.