ETV Bharat / state

ഓണ്‍ലൈൻ തട്ടിപ്പ്: അധ്യാപകനില്‍ നിന്ന് 13 ലക്ഷം രൂപ തട്ടിച്ച സംഘം പിടിയില്‍, ഒരാളെ അറസ്റ്റ് ചെയ്‌തു

ദുബായിലേക്ക് കടന്ന തട്ടിപ്പ് സംഘാംഗത്തിനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. തട്ടിപ്പിന് ഇരയായത് നെടുമുടി സ്വദേശിയായ അധ്യാപകന്‍.

ONLINE FRAUD  ഓണ്‍ലൈൻ തട്ടിപ്പുകള്‍  ടൂർ പാക്കേജ് കമ്പനി തട്ടിപ്പുകള്‍  സൈബർ ക്രൈം പൊലീസ്
ONLINE FRAUD (ETV Bharat)
author img

By

Published : 2 hours ago

ആലപ്പുഴ : ഓണ്‍ലൈൻ തട്ടിപ്പുകള്‍ വ്യാപകമാകുന്നു. അധ്യാപകനില്‍ നിന്ന് 13,67,000 രൂപ തട്ടിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞു. ഒരാളെ അറസ്റ്റ് ചെയ്‌തു. തട്ടിപ്പ് നടത്തിയ ശേഷം ദുബായിലേക്ക് കടന്നയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

ആലപ്പുഴ നെടുമുടി സ്വദേശിയായ അധ്യാപകനാണ് ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായത്. പതിമൂന്ന് ലക്ഷത്തി അറുപത്തി ഏഴായിരം രൂപ (13,67,000)യാണ് സംഘം കൈക്കലാക്കിയത്. തുടര്‍ന്ന് പൊലീസിൻ്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.

സംഭവത്തില്‍ ഇരുപതുകാരനായ മലപ്പുറം തലക്കാട് സ്വദേശി കാക്കുഴിയിൽ വീട്ടിൽ മുഹമ്മദ് റമീഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഈ കേസിലെ മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ സൈബർ ക്രൈം പൊലീസ് ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ആളൂർ സ്വദേശി അധ്യാപകനെ പറ്റിച്ചു അക്കൗണ്ടിൽ നിന്നും 320,000 രൂപ ചെക്കുവഴി നാട്ടിൽ നിന്നും പിൻവലിക്കുകയും തുടർന്ന് ദുബായിലേക്ക് കടന്ന് അവിടെ നിന്നും പണം പിൻവലിക്കുകയും ചെയ്‌തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ടൂർ പാക്കേജ് കമ്പനിയുടെ റിവ്യൂ ചെയ്‌ത് വീട്ടിലിരുന്ന് ഓൺലൈൻ വഴി പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. മെസഞ്ചർ ആപ്ലിക്കേഷൻ വഴിയാണ് ആൾമാറാട്ടവും തട്ടിപ്പും നടന്നിട്ടുള്ളത്. തട്ടിപ്പുകാര്‍ അയച്ചുകൊടുത്ത ലിങ്ക് വഴി അധ്യാപകൻ ടൂർ പാക്കേജ് കമ്പനിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു.

വിവിധ സ്ഥലങ്ങളിലെ ടൂർ പാക്കേജ് സെലക്‌ട് ചെയ്യുന്നതിനും റിവ്യൂ ചെയ്യുന്നതിനുമാണ് രജിസ്റ്റർ ചെയ്യേണ്ടതെന്ന് വിശ്വസിപ്പിച്ച തട്ടിപ്പുകാര്‍ അധ്യാപകനോട് പണം ആവശ്യപ്പെടുകയായിരുന്നു. വരുമാനം അക്കൗണ്ടില്‍ വന്നതായും ഈ തുക പിൻവലിക്കണമെങ്കിൽ പണം അടച്ച് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. തുടര്‍ന്ന് എട്ട് തവണകളായി 13 ലക്ഷത്തി അറുപത്തി ഏഴായിരം രൂപ കൈക്കലാക്കുകയും ചെയ്‌തു.

സാമൂഹ്യ മാധ്യമങ്ങൾ വഴി ഓൺലൈൻ വഴി ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെടുക്കുന്ന സംഘം വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തിൽ ഓൺലൈനിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കു ഇരയാവുകയാണെങ്കിൽ 1930 എന്ന ടോൾ ഫ്രീ നമ്പറിലോ https://cybercrime.gov.in എന്ന സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലോ പരാതിക്കാർക്ക് ബന്ധപ്പെടാവുന്നതാണ്.

Also Read: തിരുട്ടു സംഘം മാതൃകയില്‍ കവര്‍ച്ചാശ്രമം; വീടിന് അകത്ത് കയറാനാകാതെ മോഷ്‌ടാവ്, അരിശം തീര്‍ത്തത് സിസിടിവി തകര്‍ത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.