ETV Bharat / state

കേരളം അമ്പരന്ന മണിക്കൂറുകള്‍, അഭ്യൂഹങ്ങള്‍ക്കും നാടകീയതയ്ക്കുമൊടുവില്‍ സ്വയം വെളിപ്പെട്ട പ്രതി; കളമശ്ശേരി സ്ഫോടനത്തിന് നാളേക്ക് ഒരാണ്ട് - KALAMASSERY BLAST CASE

കഴിഞ്ഞ വർഷം ഒക്ടോബർ 29 ന് ആണ് യഹോവ സാക്ഷികളുടെ വാർഷിക സമ്മേളനത്തിൻ്റെ സമാപന ദിവസം പ്രതി ഡൊമനിക് മാർട്ടിൻ പള്ളിയില്‍ സ്ഫോടനം നടത്തിയത്.

KALAMASSERY BLAST  JEHOVAHS WITNESSES KERALA  കളമശ്ശേരി സ്ഫോടനം  യഹോവ സാക്ഷികള്‍ പള്ളി സ്‌ഫോടനം
one year of Kalamassery blast (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 28, 2024, 2:56 PM IST

എറണാകുളം: നാടിനെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്നിട്ട് നാളേക്ക് ഒരു വർഷം പൂർത്തിയാകുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 29 ന് ആയിരുന്നു യഹോവ സാക്ഷികളുടെ വാർഷിക സമ്മേളനത്തിൻ്റെ സമാപന ദിവസം, പ്രതി ഡൊമനിക് മാർട്ടിൻ ആസൂത്രിതമായ സ്ഫോടനം നടത്തിയത്. സംഭവത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നാല്‍പ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

അതേസമയം, പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകൾ അന്വേഷണ സംഘം ഒഴിവാക്കി. സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് തീരുമാനം. കൊലപാതകം, സ്ഫോടക വസ്‌തു നിയമം തുടങ്ങിയ വകുപ്പുകളിലാണ് ഇനി വിചാരണ നടക്കുക. പ്രതി ഡൊമനിക്ക് മാർട്ടിൻ നിലവിൽ റിമാന്‍റിൽ കഴിയുകയാണ്. കേസ് നടത്തിപ്പിനായി ഇയാൾ അഭിഭാഷകനെ ഏല്‍പ്പിച്ചിട്ടില്ല. സ്വയം കേസ് വാദിക്കാമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

യഹോവ സാക്ഷികളുടെ വിശ്വാസം പിന്തുടർന്നിരുന്ന പ്രതി മാർട്ടിൻ, അവരുമായി തെറ്റി പിരിഞ്ഞതിനെ തുടർന്ന് പ്രതികാരത്തോടെ നടപ്പാക്കിയതായിരുന്നു സ്ഫോടനം.
തീവ്രവാദ സ്വഭാവമുള്ള ആക്രമണമെന്ന നിലയിൽ ദേശീയ തലത്തിൽ തന്നെ സംഭവം ചർച്ചയായിരുന്നു. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതി നേരിട്ടെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രതി താൻ തന്നെയെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകളും ഇയാള്‍ തന്നെ പൊലീസിന് കൈമാറിയിരുന്നു. സാധാരണ കുറ്റവാളികൾ തെളിവുകൾ നശിപ്പിച്ച് രക്ഷപ്പെടാനാണ് ശ്രമിക്കാറുള്ളത്. എന്നാൽ മാർട്ടിൻ ബില്ലുകൾ സഹിതം തെളിവുകൾ നിർമ്മിച്ച് പൊലീസിന് കൈമാറുകയായിരുന്നു.

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം മറ്റാരും ഏറ്റെടുക്കാതിരിക്കാനാണ് ഇത്തരത്തിൽ തെളിവുകൾ ശേഖരിച്ചതെന്ന് പ്രതി മൊഴി നൽകി. തമ്മനത്ത് വാടക വീട്ടില്‍ കുടുംബവുമൊത്ത് താമസിച്ചുവരികയായിരുന്നു പ്രതി.

ഏറെക്കാലം യഹോവ സാക്ഷികളോടൊപ്പം പ്രവര്‍ത്തിച്ച ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഭിപ്രായ ഭിന്നത രേഖപ്പെടുത്തി വിശ്വാസത്തില്‍ നിന്നും അകന്നത്. ഇത് വലിയ വെറുപ്പായി മാറുകയും പ്രതി കുറ്റകൃത്യത്തിലേക്ക് നീങ്ങുകയുമായിരുന്നു.

സ്വന്തം ഉടമസ്ഥതയിലുള്ള അത്താണിയിലെ അപ്പാർട്ട്മെന്‍റിൽ വച്ച് മാർട്ടിൻ സ്ഫോടക വസ്‌തു നിർമ്മിച്ചു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. വ്യക്തമായ ആസൂത്രണത്തോടെ തൃപ്പൂണിത്തുറയിലെ പടക്ക കടകളിൽ നിന്ന് ശക്തിയേറിയ പടക്കങ്ങളും എറണാകുളത്തെ പമ്പിൽ നിന്ന് പെട്രോളും ഇവിടെ എത്തിച്ചിരുന്നു.

സ്ഫോടനം നടത്തിയ ഒക്ടോബർ 29 ഞായറാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെ തമ്മനത്തെ വീട്ടിൽ നിന്നും ഇരുചക്ര വാഹനത്തിൽ അത്താണിയിൽ എത്തിച്ചേരുകയായിരുന്നു. ഇതിന് ശേഷം ഇവിടെ വച്ച് നേരത്തെ തയ്യാറാക്കി സ്ഫോടക വസ്‌തുക്കൾ റിമോട്ട് സംവിധാനവുമായി കൂട്ടി ചേർത്ത്, കളമശ്ശേരിയില യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്‍ററിൽ എത്തുകയും സ്ഫോടനം നടത്തുകയുമായിരുന്നു.

Also Read: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.