എറണാകുളം: കൊച്ചി കടവന്ത്രയിൽ വളർത്തുനായയുമായി റോഡിൽ ഇറങ്ങിയതിനെ തുടർന്ന് പിതാവിനും മകനും അയൽക്കാരുടെ മർദനമേറ്റ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. മുൻ നാവിക ഉദ്യോഗസ്ഥൻ അവിഷേക് ഘോഷ് റോയ്ക്കും മകനുമാണ് മർദനമേറ്റത്. കണ്ടാലറിയാവുന്ന മൂന്ന് പേർ മർദിച്ചുവെന്നാണ് പരാതി. എറണാകുളം സൗത്ത് പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് പ്രതികളിലൊരാളെ പിടികൂടിയത്.
വളർത്തുനായ പരിസരവാസികളെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് മർദിച്ചവർ ആരോപിക്കുന്നത്. ഇതേ തുടർന്ന് വാക്കേറ്റമുണ്ടാവുകയും പ്രതികൾ പരാതിക്കാരനെ മർദിക്കുകയുമായിരുന്നു. അതേസമയം മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ദൃശ്യങ്ങളിൽ അവിഷേക് ഘോഷ് റോയ്ക്ക് മർദനമേൽകുന്നതാണ് ഉള്ളത്. ഈ മാസം 12 നായിരുന്നു സംഭവം നടന്നത്. അവിഷേക് ഘോഷ് റോയിയുടെ പരാതിയിൽ ഭാരത ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
Also Read: കെഎസ്ഇബി ജീവനക്കാരനെ ആക്രമിച്ച സംഭവം: വധശ്രമത്തിന് കേസെടുത്തു; പ്രതി ഒളിവിൽ