ETV Bharat / state

ചിങ്ങമാസത്തിലെ തിരുവോണം; ചരിത്രം, പ്രാധാന്യം, ഐതീഹ്യം അറിയാം - ONAM HISTORY

author img

By ETV Bharat Kerala Team

Published : Sep 15, 2024, 7:02 AM IST

മഹാബലി നാടുകാണാനെത്തുന്ന ദിവസമാണ് തിരുവോണം. എന്നാൽ ഈ ഓണത്തിന് പിന്നിൽ ഒരു ഐതീഹ്യമുണ്ട്. ഓണത്തിന് പിന്നിലുളള ഐതിഹ്യത്തെക്കുറിച്ച് മലബാർ ക്രിസ്‌ത്യൻ കോളജ് ചരിത്രവിഭാഗം മുൻ മേധാവി പ്രൊഫസർ എം സി വസിഷ്‌ഠ് എഴുതുന്നു.

ONAM 2024  ഓണം ചരിത്രം  മഹാബലി  ONAM HISTORY IN MALAYALAM
Representational Image (ETV Bharat)
പ്രൊഫസർ എം സി വസിഷ്‌ഠ് സംസാരിക്കുന്നു (ETV Bharat)

കോഴിക്കോട് : മലയാളികളുടെ ഏറ്റവും വലിയ ഉത്സവമാണ് ഓണം. നാടേതായാലും മലായാളി അവിടെ ഓണം ആഘോഷിക്കും. ഓണത്തെക്കുറിച്ചുള്ള ഐതിഹ്യം മഹാബലിയുമായി ബന്ധപ്പെട്ടതാണ്. കേരളം ഭരിച്ചിരുന്ന അസുര രാജാവായ മഹാബലിയെ വാമനാവതാരം പൂണ്ട മഹാവിഷ്‌ണു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ മഹാവിഷ്‌ണു മഹാബലിക്ക് വരം വല്‍കി.

മഹാബലി നാടുകാണാനെത്തുന്ന ദിവസമാണ് തിരുവോണം. ഇതാണ് ഓണത്തിന്‍റെ പുരാവൃത്തവും ഐതീഹ്യവും. എന്നാൽ ചേരരാജാക്കന്മാരുടെ കാലത്ത് തന്നെ ഓണം എന്ന ഉത്സവത്തെക്കുറിച്ച് ആധികാരികമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. വിവിധ കാലഘട്ടങ്ങളിൽ നാടുവാണ രാജാക്കൻമാരുടെ ശാസനങ്ങളിലാണ് ഓണത്തെക്കുറിച്ചുള്ള പരാമർശമുള്ളത്. മലബാർ ക്രിസ്‌ത്യൻ കോളജ് ചരിത്രവിഭാഗം മുൻ മേധാവി പ്രൊഫസർ എം സി വസിഷ്‌ഠ് ആണ് ഓണത്തിൻ്റെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

ചേരശാസനങ്ങളിലെ ഓണം

കേരളത്തിൻ്റെ ദേശീയ ഉത്സവമായ ഓണത്തെക്കുറിച്ചുള്ള ആദ്യത്തെ സാഹിത്യപരമായ പരാമര്‍ശം "മധുരൈ കാഞ്ചി" എന്ന സംഘ സാഹിത്യ കൃതിയിലാണ്. ഇതിനുശേഷം ഓണത്തെക്കുറിച്ചുള്ള ആധികാരികമായ പരാമര്‍ശങ്ങള്‍ കാണുന്നത് രണ്ടാം ചേരരാജാക്കന്മാരുമായി ബന്ധപ്പെട്ട ശാസനങ്ങളിലാണ് (എ.ഡി. 800-1124). ചേരശാസനങ്ങളില്‍ ഭൂരിപക്ഷവും ക്ഷേത്രഭരണവുമായി ബന്ധപ്പെട്ടതാണ് (എ.ഡി. 849-ലെ തരിസപ്പള്ളി ശാസനം, എ.ഡി. 1000-ലെ ജൂതശാസനം എന്നിവയാണ് ചേരശാസനങ്ങളില്‍ മതേതര സ്വാഭാവമുള്ളവ). ക്ഷേത്രത്തിലെ ഒരു ഉത്സവമെന്ന നിലയിലാണ് ചേരശാസനങ്ങളില്‍ ഓണം പരാമര്‍ശിക്കപ്പെടുന്നത്.

തിരുവാറ്റുവായ ചെപ്പേട് (എ.ഡി. 861)

ഓണത്തെക്കുറിച്ചുള്ള ആദ്യത്തെ ലിഖിതപരമായ പരാമര്‍ശം കാണുന്നത് തിരുവാറ്റുവായ ചെപ്പേടിലാണ്. രണ്ടാമത്തെ ചേരപെരുമാളായ (രാജാവ്) സ്ഥാണുരവി. കുലശേഖരൻ്റെ (എ.ഡി. 844-883) പതിനേഴാമത്തെ ഭരണവര്‍ഷമായ എ.ഡി. 861- ല്‍ പുറത്തിറക്കപ്പെട്ട ഈ ശാസനം വട്ടെഴുത്ത് ലിപിയിലാണ്. തിരുവാറ്റുവായ ചെപ്പേട് എന്ന പേരിലാണ് ഈ ശാസനം അറിയപ്പെടുന്നത്.

കോട്ടയം ജില്ലയിലെ വാഴപ്പള്ളിക്കു സമീപം സ്ഥിതി ചെയ്യുന്ന വിഷ്‌ണു ക്ഷേത്രമാണ് തിരുവാറ്റു ക്ഷേത്രം. ഈ ക്ഷേത്രത്തിനു പുഞ്ചപ്പടക്കാലത്ത് ചേന്നന്‍ ചങ്കരന്‍ എന്ന വ്യക്തി ദാനം ചെയ്‌ത ഭൂമിയിലെ നെല്ലുകൊണ്ട് ഓണം ഊട്ട് നടത്തണമെന്ന് ഈ ശാസനം പ്രസ്‌താവിക്കുന്നു. ഭൂമിയിലെ നെല്ലുകൊണ്ട് ബ്രാഹ്മണര്‍ക്കുള്ള ഊട്ടും നടത്തണമെന്നും ശാസനം പറയുന്നു.

തിരുവല്ല ശാസനം (എ.ഡി. 12-ാം നൂറ്റാണ്ട്)

ഓണത്തെക്കുറിച്ചുള്ള മറ്റൊരു പരാമര്‍ശം കാണുന്നത് എ.ഡി. 12-ാം നൂറ്റാണ്ടിലെ തിരുവല്ല ശാസനത്തിലാണ്. ഏതാണ്ട് 630 വരിയുള്ള തിരുവല്ല ശാസനം കേരളത്തിലെ ഏറ്റവും വലിയ ശാസനമാണ്. ഈ ശാസനത്തിൻ്റെ 403 മുതല്‍ 438 വരെയും 621-ാമത്തെ വരിയിലുമാണ് ഓണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍.

തൃക്കാക്കര ശാസനം (എ.ഡി. 1004)

ഓണത്തെക്കുറിച്ചുള്ള മറ്റൊരു പരാമര്‍ശമുള്ളത് ചേരരാജാവായ ഭാസ്‌കര രവിയുടെ (എ.ഡി. 962-1021) തൃക്കാക്കര ശാസനത്തിലാണ്. ഭാസ്‌കര രവിയുടെ 42-ാമത്തെ ഭരണവര്‍ഷമായ എ.ഡി. 1004 ലാണ് തൃക്കാക്കര ശാസനത്തിൻ്റെ കാലം. ഒന്‍പതാമത്തെ തൃക്കാക്കര ക്ഷേത്ര രേഖയിലാണ് ഓണത്തെക്കുറിച്ചുള്ള പരാമര്‍ശം കാണുന്നത്. തൃക്കാക്കര ദേവനു പൂരാടം മുതല്‍ തിരുവോണം വരെയുള്ള മൂന്നു ദിവസങ്ങളില്‍ അനുഷ്‌ഠിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ ശാസനത്തിൽ പരാമര്‍ശിക്കുന്നത്.

താഴേക്കാട് രേഖ (എ.ഡി.1024)

താഴേക്കാട് രേഖ രാജസിംഹന്‍ എന്ന ചേരരാജാവിൻ്റെ മൂന്നാം ഭരണവര്‍ഷവുമായി (എ.ഡി. 1024) ബന്ധപ്പെട്ടതാണ്. ഈ രേഖ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള താഴേക്കാട് പള്ളിപ്പറമ്പിലുള്ള ഒരു സോപാനക്കല്ലില്‍ നിന്നാണ് കണ്ടെത്തിയത്. താഴേക്കാട് രേഖയുടെ 22-ാം വരിയില്‍ ഓണനെല്ല് എന്ന പദം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്ര കേന്ദ്രീകൃതമായ ഒരു കാര്‍ഷിക ഉത്സവമെന്ന നിലയിലാണ് ചേരകാലഘട്ടത്തില്‍ ഓണം ക്ഷേത്രങ്ങളില്‍ ആഘോഷിക്കപ്പെട്ടത്. വാമനൻ്റെ ജന്മദിനാഘോഷം പിന്നീട് മഹാബലിയുടെ ഉത്സവമായി മാറി. ഈ മാറ്റത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും ആവശ്യമാണ്.

Also Read: ഈ പാട്ടില്ലാതെ മലയാളികള്‍ക്ക് എന്ത് ഓണം...; ഷാന്‍ റഹ്മാന്‍റെ ഓണാശംസയ്ക്ക് ആരാധകന്‍റെ കമന്‍റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.