ETV Bharat / state

പുറത്ത് ചെറിയൊരു ദ്വാരം; അകത്ത് കൂരാകൂരിരുട്ട്, ഗുണാകേവിനെ വെല്ലും കുണ്ടറയിലെ ഗുഹ - OLD CAVE DISCOVERED IN KUNDARA

കുണ്ടറയില്‍ മഹാശില കാലഘട്ടത്തിലെ ഗുഹ കണ്ടെത്തി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മനുഷ്യവാസം ഉണ്ടായിരുന്നുവെന്ന് ഗവേഷകര്‍.

OLD CAVE IN KUNDARA  മഹാശില കാലഘട്ടത്തിലെ ഗുഹ കണ്ടെത്തി  കാസര്‍കോട് ഗുഹ കണ്ടെത്തി  CAVE DISCOVERED IN KASARAGOD
Cave In Kundara (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 28, 2024, 5:18 PM IST

കാസർകോട്: മലയാള സിനിമ മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ പ്രശസ്‌തമായ ഗുണാകേവ് പോലൊരിടം. പുറമെ ചെറിയ ദ്വാരം അകത്ത് ചെന്നാലാകട്ടെ കൂരാകൂരിരുട്ട്. ആരെയും ഒന്ന് ഭയപ്പെടുത്തുന്ന അന്തരീക്ഷം. ഹൊറര്‍ സിനിമകളെ വെല്ലുന്ന തരത്തില്‍ കുണ്ടറയില്‍ ഒരു ഗുഹ കണ്ടെത്തി. 20 അടിയോളം ഉയരമുള്ള ഗുഹയുടെ വായ്‌ ഭാഗത്ത് നിന്നും 30 അടി മാറി ചതുരാകൃതിയിലുള്ള ഒരു സുഷിരം മാത്രം.

ഇതിലൂടെ ഗുഹക്കുള്ളിലേക്ക് അരിച്ചിറങ്ങുന്ന സൂര്യപ്രകാശം. അകത്ത് കയറിയാല്‍ അയ്യായിരം ചതുരശ്രയടിയിലധികം വിസ്‌തൃതി. ഗുഹയ്‌ക്കുള്ളില്‍ ഒത്ത നടുക്കായി ചുമരില്‍ അള്‍ത്താര പോലൊരു രൂപം. ചെങ്കല്‍പ്പാറ തുരന്ന് നിര്‍മിച്ച ഈയൊരു ഗുഹ മഹാശില കാലഘട്ടത്തിലേതാണെന്ന് ഗവേഷകര്‍ പറയുന്നു. പുരാവസ്‌തു വകുപ്പ് ഗുഹയില്‍ ശാസ്‌ത്രീയ പഠനങ്ങള്‍ നടത്തിയാല്‍ ഇവിടെ മനുഷ്യവാസമുണ്ടായിരുന്നാതായി വ്യക്തമാകുമെന്നും അവര്‍ പറഞ്ഞു.

കുണ്ടറയിലെ ഗുഹ (ETV Bharat)

ഗുഹക്കുള്ളിലെ കൊത്തുപണികളെല്ലാം ഇരുമ്പ് ആയുധം കൊണ്ട് തീര്‍ത്തതാണ്. മടിക്കൈ പഞ്ചായത്തില്‍ നേരത്തെയും സമാന രീതിയിലുള്ള ഗുഹകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഗുഹകളില്‍ നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യവാസമുണ്ടായിരുന്നതിൻ്റെ സൂചനകളും കണ്ടെത്തിയിട്ടുണ്ട് . ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ചരിത്രാധ്യാപകനുമായ ഡോ.നന്ദകുമാർ കോറോത്ത്, പ്രാദേശിക പുരാവസ്‌തു ഗവേഷകനായ സതീശൻ കാളിയാനം, ആർക്കിടെക്റ്റ് നമ്രത ഗോപൻ എന്നിവർ നടത്തിയ നിരീക്ഷണത്തിലാണ് പുരാതനമായ ഇരുമ്പായുധങ്ങൾ കൊണ്ട് കൊത്തിയതിൻ്റെയും ചുമരുകളിൽ കോറിയിട്ടതിൻ്റെയും അടയാളങ്ങൾ കണ്ടെത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നേരത്തെയും മടിക്കൈ പഞ്ചായത്തിലെ എരിപ്പിൽ, കോടോം-ബേളൂർ പഞ്ചായത്തിലെ ബാനം എന്നിവിടങ്ങളിൽ മനുഷ്യനിർമിത ഗുഹകൾ കണ്ടെത്തിയിരുന്നു. ചെങ്കൽപ്പാറ തുരന്ന് നിർമിച്ച ഗുഹകൾക്ക് സമീപത്ത് മഹാശില കാലഘട്ടത്തിലെ സംസ്‌കാരത്തിന്‍റെ അവശേഷിപ്പുകളായ ചെങ്കല്ലറകൾ ഉണ്ടെന്നതും ഗുഹകളുടെ നിർമാണ രീതിയും മഹാശില കാലഘട്ടവുമായുള്ള ബന്ധമാണെന്ന് ചരിത്ര ഗവേഷകർ വ്യക്തമാക്കിയിരുന്നു. മടിക്കൈ പഞ്ചായത്തിലെ കക്കാട്ട് അട്ടക്കാട്ട് ഭഗവതി ക്ഷേത്രപരിസരത്തും കുരങ്ങനാടിയിലുമായി മഹാശില കാലഘട്ടത്തിലെ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറകളും കണ്ടെത്തിയിരുന്നു.

ക്ഷേത്ര പരിസരത്ത് നിർമിച്ച കോൺക്രീറ്റ് റോഡിന്‍റെ സമീപത്ത് റോഡ് നിർമാണത്തിനിടയിൽ പകുതി ഭാഗം തകർന്ന നിലയിലായിരുന്നു ചെങ്കല്ലറകൾ. മഹാശില കാലഘട്ടത്തിലേതെന്ന് കരുതുന്ന കൽവൃത്തവും സമീപത്തായുണ്ടായിരുന്നു. കുരങ്ങനാടിയിൽ സ്വകാര്യ പറമ്പിലാണ് ചെങ്കല്ലറ കണ്ടെത്തിയിരുന്നത്. ചെങ്കല്ലറയുടെ മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള സുഷിരവും ഒരു ഭാഗത്ത് ചെങ്കല്ലറയിലേക്ക് കടക്കുവാനുള്ള കവാടവുമുണ്ടായിരുന്നത്.

Also Read: ചന്ദ്രനിലെ ഗുഹ: ആദ്യം കണ്ടെത്തിയത് ഇറ്റാലിയന്‍ ശാസ്‌ത്രജ്ഞരോ ഇന്ത്യയോ? മാധ്യമ റിപ്പോര്‍ട്ട് വസ്‌തുതകളിലേക്ക്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.