കോഴിക്കോട്: നഴ്‌സിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശിയായ രണ്ടാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. നഴ്‌സിങ് കോളജ് ക്യാമ്പസിന് പുറത്തുള്ള ഹോസ്‌റ്റലിലാണ് സംഭവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ന് (ഡിസംബർ 17) ഉച്ചക്ക് 12.30 ഓടെയാണ് വിദ്യാര്‍ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെയുള്ള മറ്റ് കുട്ടികളാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് മെഡിക്കൽ കോളജ് പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821