ETV Bharat / state

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സിൻ്റെ നെയിം പദ്ധതി: 100 തൊഴില്‍ ദിനങ്ങളിലെ ശമ്പളവിഹിതം അക്കൗണ്ടില്‍ - NORKA NAME SCHEME IMMIGRANT

പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി വഴി ലഭിക്കും. തിരികെ എത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

NORKA NAME SCHEME  ASSISTANT AND MOBILISED EMPLOYEMENT  നെയിം പദ്ധതി  പ്രവാസി ഭദ്രത
Norka Name Scheme immigrant (Norka roots)
author img

By

Published : Nov 21, 2024, 3:26 PM IST

തിരുവനന്തപുരം : പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സിൻ്റെ അസിസ്റ്റഡ് & മൊബിലൈസ്‌ഡ് എംപ്ലോയ്‌മെൻ്റ് അഥവാ നെയിം (NAME) പദ്ധതി ആരംഭിച്ചു. പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പദ്ധതിയാണിത്. പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി വഴി ലഭിക്കും.

ഇത് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് മുതല്‍ക്കൂട്ടാവും. നെയിം പദ്ധതിയിലൂടെ 100 തൊഴില്‍ ദിനങ്ങളിലെ ശമ്പളവിഹിതം അക്കൗണ്ടില്‍ എത്തും. തിരികെ എത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രവാസി പുനരധിവാസത്തിനായുളള നോർക്ക റൂട്ട്സിന്‍റെ എന്‍ഡിപിആര്‍ഇഎം, പ്രവാസി ഭദ്രത എന്നീ സംരംഭകത്വ വികസന പദ്ധതികള്‍ക്ക് പുറമേയാണ് നെയിം പദ്ധതി നടപ്പിലാക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.

എംപ്ലോയർ കാറ്റഗറിയിലൂടെയാവും തുക ലഭ്യമാവുക. എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താത്‌പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷിക്കാവുന്നതാണ്. നോര്‍ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്ന പ്രവാസി കേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി വഴി ലഭിക്കും.

സഹകരണ സ്ഥാപനങ്ങള്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ), എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്), ഉദ്യം, രജിസ്ട്രേഷനുളള സ്വകാര്യ-പബ്ലിക് ലിമിറ്റഡ്, എല്‍എല്‍പി കമ്പനികൾ, അംഗീകൃത സ്റ്റാർട്ടപ്പുകള്‍ എന്നിവയ്ക്ക് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. ഓട്ടോമൊബൈൽ, കൺസ്ട്രക്ഷൻ, ഹോസ്‌പിറ്റാലിറ്റി മേഖലകളിലെ സംരംഭംങ്ങള്‍ക്കാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും www.norkaroots.org വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0471-2770523 എന്ന ഫോൺ നമ്പറിൽ (പ്രവൃത്തി ദിവസങ്ങളില്‍, ഓഫിസ് സമയത്ത്) ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ദിവസ വേതനത്തിൻ്റെ നേര്‍ പകുതി അല്ലെങ്കില്‍ പരമാവധി 400 രൂപ, ഇതിൽ കുറവുള്ള തുകയാകും ശമ്പളവിഹിതമായി തൊഴിലുടമയ്ക്ക് ലഭിക്കുക. ഇക്കാര്യത്തില്‍ നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ മാത്രമേ പദ്ധതിപ്രകാരം നിയമിക്കാവുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്‍ററിൻ്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്‌ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

Also Read: യുജിസി നെറ്റ് 2024: ഡിസംബറിലെ പരീക്ഷയ്‌ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി ഇങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.