മലപ്പുറം : ഏലംകുളം പഞ്ചായത്ത് പ്രസിഡന്‍റ് സി സുകുമാരനെതിരെ എൽഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. ഏഴിനെതിരെ ഒൻപത് വോട്ടുകൾക്കാണ് പ്രമേയം പാസായത്. യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് അംഗങ്ങളായ എട്ടുപേർ ഒപ്പിട്ട അവിശ്വാസ പ്രമേയം തിങ്കളാഴ്‌ച ചേർന്ന ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്‌തു. തുടർന്ന് നടന്ന വോട്ടെടുപ്പിലാണ് അവിശ്വാസപ്രമേയം പാസായത്.
യുഡിഎഫിന് അനുകൂലമായി ഏഴു വോട്ടും എതിരായി ഒന്‍പത് വോട്ടും ലഭിച്ചു. കോണ്‍ഗ്രസ് സ്വതന്ത്ര കൂറുമാറി വോട്ടു ചെയ്‌തു. 16 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫിന് എട്ട് (സിപിഐഎം-7, സിപിഐ-1) അംഗങ്ങളാണുള്ളത്.
യുഡിഎഫിൽ കോൺഗ്രസിന് അഞ്ച്, മുസ്ലിം ലീഗിന് രണ്ട്, വെൽഫെയർ പാർട്ടിക്ക് ഒന്ന് എന്നതായിരുന്നു കക്ഷിനില. സിപിഎമ്മില്‍ നിന്ന് 40 വര്‍ഷത്തിനു ശേഷം പിടിച്ചെടുത്ത ഭരണമാണ് യുഡിഎഫിന് നഷ്‌ടമായത്. ഡിസിസി സെക്രട്ടറി കൂടിയായ പഞ്ചായത്ത് പ്രസിഡന്‍റ് സി സുകുമാരനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം യുഡിഎഫ് സ്വതന്ത്ര അംഗം രമ്യ മാണിത്തൊടിയുടെ പിന്തുണയിലാണ് പാസായത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നേരത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോള്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എൽഡിഎഫിനും യുഡിഎഫിനും തുല്യ വോട്ടുകൾ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്‍റിനെയും, വൈസ് പ്രസിഡണ്ടിനെയും തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്‍റ് കെ ഹൈറുന്നീസക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ച ചൊവ്വാഴ്‌ച നടക്കും.
Also Read: മാവൂര്‍ പഞ്ചായത്തിലെ അവിശ്വാസ പ്രമേയം; കോൺഗ്രസ് തീരുമാനം ഖേദകരമെന്ന് നിലവിലെ പ്രസിഡന്‍റ്