ETV Bharat / state

കോഴിക്കോട് എൻഐടിയില്‍ അസിസ്‌റ്റന്‍റ് പ്രൊഫസർക്ക് കുത്തേറ്റു ; പ്രതി പിടിയില്‍ - പ്രൊഫസർക്ക് കുത്തേറ്റു

കോഴിക്കോട് എൻഐടിയിലെ അസിസ്‌റ്റന്‍റ് പ്രൊഫസർ ജയചന്ദ്രന് കുത്തേറ്റു. പ്രതി വിനോദ് കുമാർ പിടിയില്‍. സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന കാരണത്താലാണ് പ്രൊഫസറെ കുത്തിയത് എന്ന് പ്രതി.

കോഴിക്കോട് എൻഐടി  attempt to murder  കോഴിക്കോട് ചാത്തമംഗലം  പ്രൊഫസർക്ക് കുത്തേറ്റു  പ്രതി പിടിയില്‍
എൻഐടിയിലെ അസിസ്‌റ്റന്‍റ് പ്രൊഫസർ ജയചന്ദ്രന് കുത്തേറ്റു, പ്രതി പിടിയില്‍
author img

By ETV Bharat Kerala Team

Published : Mar 1, 2024, 3:34 PM IST

കോഴിക്കോട് : ചാത്തമംഗലം എൻഐടിയിലെ അസിസ്‌റ്റന്‍റ് പ്രൊഫസർ ജയചന്ദ്രന് കുത്തേറ്റു (NIT Assistant Professor Jayachandran Stabbed). ഇന്ന് 12 മണിയോടെയാണ് സംഭവം. സേലം സ്വദേശി വിനോദ് കുമാറാണ് പ്രൊഫസറെ കുത്തിയത്.

എൻഐടി കോളജിന്‍റെ ഉള്ളിലുള്ള സിവിൽ ഡിപ്പാർട്ട്മെന്‍റിൽ വച്ച് പ്രതിയായ വിനോദ് കുമാർ (31) കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു എന്നാണ് പരാതി. നേരത്തെ അസിസ്‌റ്റന്‍റ് പ്രൊഫസർ ജയചന്ദ്രന്‍റെ കീഴിൽ ചെന്നൈയിൽ ഇൻ്റേൺഷിപ്പ് ചെയ്‌ത വ്യക്തിയാണ് കേസിലെ പ്രതി. ഇൻ്റേൺഷിപ്പ് സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന കാരണത്താലാണ് പ്രൊഫസറെ കുത്തിയത് എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.

വിനോദ് കുമാറിനെ കുന്ദമംഗലം പൊലീസ് കസ്‌റ്റഡിയിൽ എടുത്തു (Accused In Custody). വയറിനും കൈക്കും കഴുത്തിനും പരിക്കേറ്റ അസിസ്‌റ്റന്‍റ് പ്രൊഫസർ ജയചന്ദ്രനെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രൊഫസറുടെ പരിക്ക് ഗുരുതരമല്ല.

സിദ്ധാര്‍ഥിന്‍റെ മരണം : ആറ് പേര്‍ക്ക് കൂടി സസ്‌പെൻഷൻ, അന്വേഷണത്തിന് 24 അംഗ സംഘം : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആറ് പേരെ കൂടി കോളജില്‍ നിന്നും സസ്‌പെൻഡ് ചെയ്‌തു. എസ്‌എഫ്ഐ കോളജ് യൂണിറ്റ് സെക്രട്ടറി അഭിഷേക് എസ്, മറ്റ് വിദ്യാര്‍ഥികളായ ബില്‍ഗേറ്റ് ജോഷ്വ, ആകാശ് ഡി, ഡോണ്‍സ് ഡായി, രഹന്‍ ബിനോയ്, ശ്രീഹരി ആര്‍ ഡി എന്നിവര്‍ക്കെതിരെയാണ് നടപടി. ഇതോടെ, കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 18 പേരെയും കോളജില്‍ നിന്നും സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. കേസിലെ പ്രതികളായ മറ്റ് 12 വിദ്യാര്‍ഥികളെ കഴിഞ്ഞ 22നായിരുന്നു സസ്പെന്‍ഡ് ചെയ്‌തത്.

അതേസമയം, കേസില്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയ എസ്എഫ്‌ഐ നേതാക്കളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. എസ്‌എഫ്‌ഐ കോളജ് യൂണിയൻ പ്രസിഡന്‍റ് കെ അരുണ്‍, യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ എന്നിവര്‍ ഫെബ്രുവരി 29 രാത്രിയില്‍ കല്‍പറ്റ ഡിവൈഎസ്‌പി ഓഫിസില്‍ എത്തിയായിരുന്നു കീഴടങ്ങിയത്. മര്‍ദനം, തടഞ്ഞുവയ്ക്കല്‍, ആയുധം ഉപയോഗിക്കല്‍, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ALSO READ : രണ്ട് സ്ഥലങ്ങള്‍, മണിക്കൂറുകളുടെ വ്യത്യാസം ; കര്‍ണാടകയില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.