കോഴിക്കോട്: മലപ്പുറത്ത് നിപ വൈറസ് ബാധിച്ച് മരിച്ച പതിനാലുകാരന്‍റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 9 പേരുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ്. 13 പേരുടെ സാമ്പിളുകളാണ് വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. 4 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്.
മരിച്ച 14 കാരന്‍റെ സമ്പർക്ക പട്ടികയിൽ 406 പേരാണുളളത്. ഇവരിൽ 194 പേർ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. അതിൽ 139 പേർ ആരോഗ്യപ്രവർത്തകരാണ്. നിപ ബാധിച്ച് 14 കാരൻ മരിച്ച പ്രദേശത്തെ 7,239 വീടുകളിൽ ആരോഗ്യ വകുപ്പ് സർവേ നടത്തി.
സര്‍വേയില്‍ 439 പേർ പനി ബാധിതരാണെന്നും കണ്ടെത്തി. ഇതിൽ 4 പേർ കുട്ടിയുമായി സമ്പർക്കമുള്ളവരാണ്. 2023ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് ഇപ്പോഴും സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
Also Read: നിപ ആശങ്കയില്‍ കേരളം: വൈറസ് കവര്‍ന്നത് 22 ജീവനുകള്‍, എങ്ങുമെത്താതെ വൈറോളജി ലാബ് നിര്‍മാണം