കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ 14 കാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യ നില ഗുരുതരമായതിനാല്‍ കുട്ടി വെന്‍റിലേറ്ററി തുടരുകയാണ്.
ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെ യോഗം ഓൺലൈനായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. പെരിന്തൽമണ്ണ പാണ്ടിക്കാട് പഞ്ചായത്തിലെ കുട്ടിയുടെ വീടിന്‍റെ പരിസരത്ത് ജാഗ്രത നിർദേശം നൽകി. രോഗിയുടെ സ്രവം ഇന്ന് പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെെറോളജിയിലേക്ക് അയക്കും.
പനി, തലവേദന, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ആദ്യം പ്രവേശിപ്പിച്ച പെരിന്തല്‍മണ്ണയിലെ സ്‌കാര്യ ആശുപത്രിയില്‍ വച്ച് കുട്ടിച്ച് ചെള്ള് പനി സ്ഥിരീകരിച്ചിരുന്നു. വെെറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോടുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ കുട്ടിയുടെ വീട്ടുകാർക്ക് ഒരു തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടമായിട്ടില്ല.
Also Read: കോളറ തടയാൻ ജാഗ്രത വേണം; പ്രതിരോധ മാർഗങ്ങൾ ഇങ്ങനെ - how to prevent cholera