കോഴിക്കോട് : പാഠപുസ്‌തകങ്ങൾ മാത്രമല്ലാതെ ഒരു അധ്യാപിക അഭിനയം കൂടി പഠിപ്പിച്ചാൽ എങ്ങിനെയിരിക്കും. കുട്ടികൾ ഡബിൾ ഹാപ്പിയായിരിക്കുമല്ലെ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ അങ്ങനെ ഒരു അധ്യാപികയുണ്ട്. മലയാള വിഭാഗം അസി പ്രൊഫസർ ഡോ. നിധിന്യ, കുട്ടികളുടെ പ്രിയപ്പെട്ട അഭിനേതാവായ അധ്യാപിക. (a + b)2 എന്ന ഇക്വേഷൻ ജീവിതത്തിൽ എവിടെയാണ് ഉപയോഗിക്കേണ്ടത് എന്ന ചോദ്യത്തിന് മുന്നിൽ പതറിപ്പോകുന്ന രംഗമാണ് ടീച്ചറെ സോഷ്യൽ മീഡിയയിൽ വൈറലാക്കിയത്.
ഇതിലെ ടീച്ചർ കഥാപാത്രം ചെയ്‌ത അഭിനേത്രി യഥാർഥത്തിൽ ടീച്ചറാണെന്ന് പിന്നീടാണ് പുറം ലോകം അറിഞ്ഞത്. പിന്നാലെ സ്‌കൂളുകളിൽ കുട്ടികൾക്ക് വേണ്ടി അഭിനയ ശിൽപശാല സംഘടിപ്പിക്കുമ്പോൾ നിധിന്യ ടീച്ചർ നിറ സാന്നിധ്യമാകും. അഭിനയത്തിൻ്റെ സാധ്യതകളും, ബാലപാഠങ്ങളും പകർന്നു നൽകുന്നതോടെപ്പം ജീവിത നൈപുണ്യത്തിനും പ്രാധാന്യം നൽകുകയാണ് ഈ ടീച്ചർ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'സ്‌കൂളിന്‍റെ നാല് ചുമരുകൾക്കുള്ളിൽ പഠനമെന്ന് മാത്രം ചിന്തിക്കുന്ന അവസ്ഥയിൽ നിന്ന് പുറം ലോകത്തെത്താൻ ഒരുപാട് ആഗഹിക്കുന്ന കുട്ടികൾക്ക് സ്വയം ബോധം നൽകുക എന്നതാണ് ലക്ഷ്യം. അണുകുടുംബത്തിൽ നിന്നു വരുന്ന കുട്ടികളില്‍ കൂട്ടായ്‌മ വളർത്താനും നേതൃപാടവം ഉണ്ടാക്കാനും ശിൽപശാലകളിലൂടെ ഉപകരിക്കും.' ഡോ. നിധിന്യ പറയുന്നു. എല്ലാ പ്രധാനപ്പെട്ട ദിനങ്ങളിലും ടീച്ചർ തെരക്കിലായിരിക്കും. ഒപ്പം മക്കളെ സ്‌നേഹിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത രക്ഷിതാക്കൾക്കും പകർന്നു നൽകുകയും ചെയ്യും .
Also Read : മെറ്റല്‍ എംപോസിങ് ആന്‍ഡ് കാര്‍വിങ്; ചിത്രകലയില്‍ വിസ്‌മയം തീര്‍ത്ത് കമല ടീച്ചര്‍ - METAL EMBOSSING ARTIST KAMALA