ETV Bharat / state

ഒരുദിവസം പ്രായമുള്ള കുഞ്ഞിനെ സ്‌കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ; അമ്മത്തൊട്ടിലിലേക്ക് മാറ്റി, അന്വേഷണം - Newborn Baby Was Found Abandoned - NEWBORN BABY WAS FOUND ABANDONED

പഞ്ചിക്കൽ എസ്‌വിഎ യുപി സ്‌കൂളിന്‍റെ വരാന്തയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്‌തികരമെന്ന് അധികൃതർ പറഞ്ഞു.

NEWBORN BABY  NEWBORN BABY FOUND ON SCHOOL PORCH  NEWBORN BABY ABANDONED IN KASARAGOD  നവജാത ശിശു ഉപേക്ഷിച്ച നിലയിൽ
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 15, 2024, 8:49 AM IST

കാസർകോട് : നവജാത ശിശുവിനെ സ്‌കൂൾ വരാന്തയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആദൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പഞ്ചിക്കലിൽ ആണ് ഒരു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ദേലംപാടി പഞ്ചിക്കൽ എസ്‌വിഎ യുപി സ്‌കൂളിന്‍റെ വരാന്തയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടി.

കുട്ടിയെ അമ്മത്തൊട്ടിലിലേക്ക് മാറ്റിയിട്ടുണ്ട്. മാത്രമല്ല കുഞ്ഞിന്‍റെ ആരോഗ്യ നില തൃപ്‌തികരമെന്ന് അധികൃതർ അറിയിച്ചു. സ്‌കൂൾ വരാന്തയിൽ നിന്നും കുഞ്ഞിന്‍റെ കരച്ചിൽ കേട്ടാണ് നാട്ടുകാർ അന്വേഷിച്ചെത്തിയത്.

വിവരമറിഞ്ഞ് എത്തിയ ആദൂർ പൊലീസ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.

Also Read: തെലങ്കാനയിൽ 18 ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു ; അച്ഛനും കച്ചവടം നടത്തിയ ആളും പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.