ETV Bharat / state

നേര്യമംഗലത്തെ കാട്ടാന ആക്രമണം;'മൃതദേഹം വച്ച് കോൺഗ്രസ് രാഷ്ട്രീയം കളിച്ചത് തെറ്റ്': മന്ത്രി പി രാജീവ് - Neriamangalam wild elephant attack

എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിലാണ് മൃതദേഹം ആശുപത്രിയിൽ നിന്നും എടുത്തുകൊണ്ടുപോയത്. ബന്ധുക്കളുടെ അനുമതിയില്ലാതെയായിരുന്നു പ്രതിഷേധമെന്നും ആരോപണം.

നേര്യമംഗലം കാട്ടാന ആക്രമണം  നേര്യമംഗലം കോൺഗ്രസ് പ്രതിഷേധം  Neriamangalam wild elephant attack  P Rajeev on Congress protest
P Rajeev criticized Congress protest on Neriamangalam wild elephant attack death
author img

By ETV Bharat Kerala Team

Published : Mar 4, 2024, 6:45 PM IST

Updated : Mar 4, 2024, 9:25 PM IST

കോൺഗ്രസ് പ്രതിഷേധത്തെ വിമർശിച്ച് മന്ത്രി പി രാജീവ്

എറണാകുളം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ മരിച്ച ഇന്ദിരയുടെ മൃതദേഹം ആശുപത്രിയിൽ നിന്നും എടുത്തു കൊണ്ടുപോയി കോൺഗ്രസ് പ്രതിഷേധിച്ചതിനെതിരെ വിമർശനവുമായി മന്ത്രി പി. രാജീവ് (P Rajeev against Congress protest on Neriamangalam wild elephant attack). പ്രതിഷേധത്തിനായി മൃതദേഹം ആശുപത്രിയിൽ നിന്നും ബലപ്രയോഗത്തിലൂടെ കൊണ്ടുപോയതിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബാംഗങ്ങളുടെ വികാരം പോലും മാനിക്കാതെയുള്ള നടപടി അംഗീകരിക്കാൻ കഴിയില്ല. ഇത്തരം സംഭവങ്ങൾ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യത്തിനായി വിനിയോഗിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. കുടുംബാംഗങ്ങൾ ആശുപത്രിയിൽ നിൽക്കുമ്പോൾ, മൃതശരീരം ഇവർ വലിച്ച് കൊണ്ടുപോയത് തെറ്റായ രീതിയിയാണെന്നും മന്ത്രി പറഞ്ഞു.

പല സ്ഥലങ്ങളിലും വന്യമൃഗ ശല്യം നിലനിൽക്കുന്നുണ്ട്. ഇതിൽ നിയമപരമായ ചില പരിമിതികളുണ്ട്. കേന്ദ്ര നിയമങ്ങളിൽ മാറ്റമുണ്ടാകണമെന്നാണ് സർക്കാർ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുന്നത്. വന്യമൃഗശല്യത്തിനെതിരെ ജില്ലയിൽ പ്രശ്‌ന പരിഹാരത്തിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവം ഇങ്ങനെ: ഇന്ന് രാവിലെയാണ് നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ എട്ടരയോടെയാണ് സംഭവം. കൂവ വിളവെടുപ്പിനിടെ ആന ആക്രമിക്കുകയായിരുന്നു.

കാട്ടാന ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരുന്നു. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

നേര്യമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ബലമായി എടുത്തുകൊണ്ടുപോയി കോതമംഗലം നഗരത്തിൽവച്ച് പ്രതിഷേധിക്കുകയായിരുന്നു. എറണാകുളം ഡിസി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിൽ പൊലീസിനെ തള്ളി മാറ്റിയാണ് ആശുപത്രിയിൽ നിന്നും മൃതദേഹം എടുത്തുകൊണ്ടുപോയത്.

Also read: നേര്യമംഗലത്ത് കാട്ടാന ആക്രമണം : കൂവ വിളവെടുപ്പിനിടെ വയോധികയെ ചവിട്ടിക്കൊന്നു

Last Updated : Mar 4, 2024, 9:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.