കാസർകോട്: എൻസിപിയിലെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് നാളെ (ഒക്‌ടോബര്‍ 3) മുഖ്യമന്ത്രിയെ കാണുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ. മുഖ്യമന്ത്രി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പിസി ചാക്കോ.
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്‌ചയിൽ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് എൻസിപിയുടെയും അഭിപ്രായമെന്ന് ചാക്കോ പറഞ്ഞു.ഇത് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുമുണ്ട്. എന്നാൽ മുഖ്യമന്ത്രി യോജിച്ചില്ല.
എഡിജിപിയെ മാറ്റി നിർത്തി അന്വേഷണം നടത്തിയാൽ സർക്കാരിന്‍റെ മുഖം രക്ഷിക്കാമെന്ന് പറഞ്ഞിരുന്നതായും ചാക്കോ പറഞ്ഞു. അൻവറിന്‍റെ പുതിയ പാർട്ടി രൂപീകരണത്തെ കുറിച്ച് ചോദിച്ചപ്പോൾ അതൊക്കെയാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യമെന്ന് പിസി ചാക്കോ പറഞ്ഞു. അൻവറിന് ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അൻവർ പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. അന്വേഷണ റിപ്പോർട്ടും ഉടൻ പുറത്തുവരും. പക്ഷെ അൻവർ സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയത് ശരിയായില്ലെന്നും ചാക്കോ കൂട്ടിച്ചേർത്തു.