ETV Bharat / state

നവകേരള സദസ്; അച്ചടിയ്ക്ക് മാത്രം ചെലവായത് 9.16 കോടി രൂപ - Navakerala Sadas

നവകേരള സദസിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രിയുടെ പടം വച്ച് അടിച്ചത് 5.40 ലക്ഷം പോസ്റ്റർ

അച്ചടി ചെലവ്  പിആർഡി കരാർ  Pinarayi Vijayan  Navakerala Sadas  മുഖാമുഖം പരിപാടി
9.16 crores were spent on the poster of Navakerala Sadas
author img

By ETV Bharat Kerala Team

Published : Mar 6, 2024, 10:08 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസിന്‍റെ പോസ്റ്ററിനും ബ്രോഷറിനും ക്ഷണക്കത്തിനും ചെലവാക്കിയത് 9.16 കോടി രൂപ. സർക്കാർ സ്ഥാപനമായ സി ആപ്റ്റിനായിരുന്നു ഇതിന്‍റെ ചുമതല. സർക്കാർ 2023 നവംബർ 18 മുതൽ ഡിസംബർ 24 വരെയായിരുന്നു നവകേരള സദസ് സംഘടിപ്പിച്ചത്.

25,40,000 പോസ്റ്റർ അടിച്ചതിന് 2,75,14,296 കോടി രൂപയും, 97,96,810 ബ്രോഷർ അടിച്ചതിന് 4,55,47,329 കോടി രൂപയും 1,01,46,810 ക്ഷണക്കത്ത് അടിച്ചതിന് 1,85,58,516 കോടി എന്നിങ്ങനെയാണ് ചെലവായത്. 25.40 ലക്ഷം പോസ്റ്ററാണ് നവകരേള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച് അടിച്ചത്. 9.16 കോടി ഇതിനായി സി ആപ്റ്റിന് അനുവദിച്ച് ഉത്തരവായി.

പിആർഡി കരാർ സി ആപ്റ്റിന് ക്വട്ടേഷൻ വിളിക്കാതെയാണ് നല്‍കിയത്. മാത്രമല്ല മുഖ്യമന്ത്രിയുടെ കാർഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. കർഷകർക്ക് പല സബ്‌സിഡി ഇനങ്ങളിൽ കോടികണക്കിന് രൂപ കുടിശികയുള്ളപ്പോഴാണ് മുഖാമുഖത്തിന് തുക അനുവദിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.