ETV Bharat / state

ദേശീയ ദുരന്തനിവാരണ സേന പത്തനംതിട്ടയില്‍; വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍ സന്ദര്‍ശനം - National Disaster Response Force

മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്താനും ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പഠിക്കാനുമായി ദേശീയ ദുരന്തനിവാരണ സേന പത്തനംതിട്ടയില്‍

NDRF IN PATHANAMTHITTA  NDRF VISITED FLOOD PRONE AREAS  ASSESSED SITUATION AT FLOOD AREA  ദേശീയ ദുരന്തനിവാരണ സേന
NATIONAL DISASTER RESPONSE FORCE (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 26, 2024, 12:10 PM IST

പത്തനംതിട്ട : അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി 35 അംഗ ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) പത്തനംതിട്ടയില്‍ എത്തിച്ചേര്‍ന്നു. ടീം കമാന്‍ഡര്‍ വൈ പ്രതീഷിന്‍റെ നേതൃത്വത്തില്‍ എന്‍ഡിആര്‍എഫ് ആരക്കോണം നാലാം ബറ്റാലിയനിലെ അംഗങ്ങളാണ് തിരുവല്ലയില്‍ എത്തിച്ചേര്‍ന്നത്.

കഴിഞ്ഞ കാലഘട്ടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്താനും ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പഠിക്കാനുമാണ് സേന ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി പെരിങ്ങര, കടപ്ര, നിരണം വില്ലേജുകളിലെ വെള്ളപ്പൊക്ക സാധ്യത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്‌തു.
തിരുവല്ലയിലുള്ള ഡിടിപിസി സത്രം കോംപ്ലക്‌സാണ് സംഘത്തിന്‍റെ ബേസ് ക്യാമ്പ്.

ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്പ നദിയിൽ ജലനിരപ്പ് ഉയരുകയാണ്. മലയോര മേഖലയായ റാന്നിയിൽ പമ്പയാറിന് കുറുകെയുള്ള കുരുംമ്പൻമൂഴി ക്രോസ് വേ മുങ്ങി. ജില്ലയിൽ മഴ ശക്തമായാൽ ആദ്യം മുങ്ങുന്ന മേഖലകളിൽ ഒന്നാണ് കുരുംമ്പൻമൂഴി ക്രോസ് വേ.

ALSO READ: എറണാകുളത്ത് മഴ ശക്തം: അടിയന്തര സാഹചര്യങ്ങളെ നേരിടും; എന്‍ഡിആര്‍എഫ് സേനയെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.