ETV Bharat / state

പാര്‍ട്ടി നയങ്ങള്‍ സര്‍ക്കാരിന് നടപ്പാകാനാകില്ല, വിദേശ സര്‍വകലാശാലകളെ സിപിഎം അംഗീകരിക്കുന്നില്ലെന്നും എം വി ഗോവിന്ദന്‍ - എം വി ഗോവിന്ദന്‍

വിദേശ സര്‍വകലാശാലകളെ സിപിഎം അംഗീകരിക്കില്ല. പാര്‍ട്ടിയും സര്‍ക്കാരും ഒന്നല്ല എന്നും എം വി ഗോവിന്ദന്‍

MV Govindan  foreign university campus in Kerala  LDF govt and CPM stand  എം വി ഗോവിന്ദന്‍  തിരുവനന്തപുരം
mv-govindan-on-ldf-govt-and-cpm-stand
author img

By ETV Bharat Kerala Team

Published : Feb 12, 2024, 1:27 PM IST

എം വി ഗോവിന്ദന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം : പാര്‍ട്ടി നയങ്ങള്‍ സര്‍ക്കാരിന് നടപ്പാകാനാകില്ലെന്നും വിദേശ സര്‍വകലാശാലകളെ സിപിഎം അംഗീകരിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ (MV Govindan on LDF govt and CPM stand). സിപിഎം ദ്വിദിന സംസ്ഥാന സമിതിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിയുടെ തീരുമാനം സര്‍ക്കാരിന് നടപ്പിലാക്കാനാകില്ല. മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാണ് സമൂഹം.

വിദേശ സര്‍വകലാശാലകളെ സിപിഎം അംഗീകരിക്കുന്നില്ല (CPM state secretary about foreign university campus in Kerala). വിദേശ സര്‍വകലാശാലകളുടെ സാധ്യത പരിശോധിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. സിപിഎം മുദ്രാവാക്യം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് നടപ്പിലാക്കാനാകില്ല. ഇ എം എസ് തന്നെ ഇതു പറഞ്ഞതാണ്. ഇതു പി ബിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. പാര്‍ട്ടിയും സര്‍ക്കാരും ഒന്നല്ല. സര്‍ക്കാരിന് പാര്‍ട്ടി നിലപാട് സ്വീകരിക്കാനാകില്ല.

വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ആക്രമിക്കുന്നുവെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പൊതു വിദ്യാഭ്യാസ സംവിധാനത്തിന് മുന്‍ഗണനയും സുതാര്യതയും തുല്യതയും വേണം. ഇതു വിട്ടുവീഴ്‌ചയില്ലാതെ നടപ്പാക്കണമെന്നാണ് നയം. സ്വകാര്യ സംവിധാനത്തെ മാത്രം ആശ്രയിക്കാന്‍ പാടില്ല. കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല ആര്‍ക്ക് വേണമെങ്കിലും തുടങ്ങാം. അതിന് നിയമപരമായ തടസമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കുള്ള ചര്‍ച്ചകളിലേക്ക് കടന്നുവെന്നും ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുന്ന സ്ഥാനാര്‍ഥി പട്ടികയില്‍ വനിത പ്രാധിനിധ്യം ഉണ്ടാകുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

എക്‌സാലോജിക് വിവാദം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് : എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ട് വരുന്നുവെന്നും വിവിധ രീതിയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രിയിലേക്ക് ഇത് എത്തിക്കാനുള്ള വഴികളാണ് ബിജെപി തേടുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പി സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ് കമ്പനി ബോര്‍ഡിന് പരാതി നല്‍കി. പിന്നാലെ പി സി ജോര്‍ജും ഷോണ്‍ ജോര്‍ജും ബിജെപിയില്‍ ചേരുകയും അന്ന് വൈകിട്ട് തന്നെ എസ്എഫ്ഐഒ അന്വേഷണം വരികയും ചെയ്യുന്നു.

ഇതിന് പിന്നില്‍ ഗൂഢാലോചനയും തിരക്കഥയുമുണ്ട്. കള്ള പ്രചാരണങ്ങളെ എതിര്‍ത്ത് മുന്നോട്ട് പോകാനാണ് തീരുമാനം. വ്യവസായ വികസന കോര്‍പറേഷന്‍ സ്ഥാപിച്ചത് വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനാണ്. കേന്ദ്ര സര്‍ക്കാരും കേരളത്തിലെ യുഡിഎഫും തെരഞ്ഞെടുപ്പ് അജണ്ടയായി ഇത് സ്വീകരിച്ചു കഴിഞ്ഞു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ വരുന്നു. ഉള്‍ ഭയം കാരണമാണ് ബിജെപി പ്രലോഭനങ്ങള്‍ ചേര്‍ത്ത് മന്ത്രിസഭയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയൊടൊപ്പം വിരുന്നില്‍ പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രന്‍ എംപിയേയും സിപിഎം സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചു. പ്രതിപക്ഷത്ത് നിന്നും പ്രേമചന്ദ്രനെ മാത്രമേ ക്ഷണിച്ചിട്ടുള്ളുവെന്നത് വ്യത്യസ്‌തതയാണ്. മുഖ്യമന്ത്രി ക്രിസ്‌മസ് വിരുന്ന് ക്ഷണിച്ചപ്പോള്‍ പ്രതിപക്ഷം പങ്കെടുക്കാത്തത് ഏത് സംസ്‌കാരത്തിന്‍റെ അടിസ്ഥാനത്തിലെന്ന് പ്രേമചന്ദ്രന്‍ മറുപടി പറയണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.