ETV Bharat / state

പെരുമാറ്റച്ചട്ടം ലംഘിച്ചു: എംവി ബാലകൃഷ്‌ണന് കാരണം കാണിക്കല്‍ നോട്ടീസ്, 48 മണിക്കൂറിനകം മറുപടി നല്‍കണം - MV Balakrishnan Show Cause Notice - MV BALAKRISHNAN SHOW CAUSE NOTICE

കാസര്‍കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. മറുപടി തൃപ്‌തികരമല്ലെങ്കില്‍ ചീഫ് ഇലക്‌ടറൽ ഓഫീസർക്ക് കൈമാറും. അനുമതിയില്ലാതെ രൂപ മാറ്റം വരുത്തിയ വാഹനത്തില്‍ പ്രചാരണം നടത്തിയതിനാണ് നോട്ടീസ്.

MV BALAKRISHNAN SHOW CAUSE NOTICE  LOK SABHA ELECTION 2024  VIOLATION OF CODE OF CONDUCT  എംവി ബാലകൃഷ്‌ണന്‍ എല്‍ഡിഎഫ്
LDF Candidate Received Show Cause Notice On Violation Of Election Code Of Conduct
author img

By ETV Bharat Kerala Team

Published : Apr 5, 2024, 10:08 PM IST

കാസർകോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് എൽഡിഎഫ് സ്ഥാനാര്‍ഥി എംവി ബാലകൃഷ്‌ണന് കാരണം കാണിക്കല്‍ നോട്ടീസ്. മാതൃക പെരുമാറ്റച്ചട്ടം നോഡല്‍ ഓഫിസറും സബ് കലക്‌ടറുമായ സൂഫിയാന്‍ അഹമ്മദാണ് നോട്ടീസ് നല്‍കിയത്. മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചു, വാഹനം രൂപമാറ്റം വരുത്തി, അനുമതിയില്ലാതെ ലൗഡ് സ്‌പീക്കര്‍ ഉപയോഗിച്ച് റോഡ് ഷോ നടത്തി, പടക്കം പൊട്ടിക്കുകയും മൃഗത്തെ പ്രദര്‍ശിപ്പിക്കുകയും കുട്ടികളെ റാലിയില്‍ പങ്കെടുപ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് നോട്ടീസില്‍ പറയുന്നു.

നോട്ടീസ് നല്‍കി 48 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും നോഡല്‍ ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കി. മറുപടി തൃപ്‌തികരമല്ലെങ്കിൽ ചീഫ് ഇലക്‌ടറൽ ഓഫീസർക്ക് കൈമാറും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.