കാസർകോട് : സിപിഎം കാസർകോട് ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ എം വി ബാലകൃഷ്‌ണൻ (74) ദീർഘകാലത്തെ പൊതുപ്രവർത്തന പാരമ്പര്യവുമായാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് ഗോദയിലെത്തുന്നത്. കൊവ്വൽ എയുപി സ്‌കൂൾ പ്രധാന അധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി. സിപിഎം മുഴക്കോം ബ്രാഞ്ച് സെക്രട്ടറി, അവിഭക്ത കയ്യൂർ ലോക്കൽ സെക്രട്ടറി, ആദ്യകാല അധ്യാപക സംഘടനയായ കെപിടിയു ജില്ല സെക്രട്ടറി, എൻആർഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രഥമ സംസ്ഥാന സെക്രട്ടറി, കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.
കയ്യൂർ സ്വദേശിയായ ബാലകൃഷ്‌ണൻ കയ്യൂർ, ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്, കണ്ണൂർ സർവകലശാല സിൻഡിക്കേറ്റംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തെ മികച്ച ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനുള്ള അംഗീകാരം രാഷ്‌ട്രപതി പ്രതിഭ പാട്ടീലിൽ നിന്നും ഏറ്റുവാങ്ങിയ വ്യക്തിയാണ് എം വി ബാലകൃഷ്‌ണൻ. നാല് തവണ സംസ്ഥാന പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.
2017 ല്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്നു. ചീമേനിയിൽ അഞ്ച് സിപിഎം പ്രവർത്തകർ പാർട്ടി ഓഫിസിൽ കൊല്ലപ്പെടുന്ന സമയത്ത് 1987 മാർച്ച് 23ന് ലോക്കൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽവാസവും അനുഷ്‌ഠിച്ചിട്ടുണ്ട്. മാത്രമല്ല അക്കാലത്ത് ക്രൂര മർദനത്തിനും ഇരയായിട്ടുണ്ട്.
അധ്യാപക നേതാവായിരിക്കെ കണ്ണൂരിലും കെഎസ്‌കെടിയു നേതാവായിരിക്കെ കാഞ്ഞങ്ങാട്ടും 15 ദിവസത്തിലധികം നിരാഹാരം അനുഷ്‌ഠിച്ചിട്ടുണ്ട്. മുഴക്കോത്തെ മഞ്ചേരി വീട്ടിൽ ചെറൂട്ടാര കുഞ്ഞമ്പു നായരുടെയും ചിരുതൈ അമ്മയുടെയും മകനാണ് എം വി ബാലകൃഷ്‌ണൻ. ഭാര്യ: എം കെ പ്രേമവല്ലി (ക്ലായിക്കോട് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരി). മക്കൾ: എം കെ പ്രതിഭ (അധ്യാപിക, ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്‌കൂൾ), എം കെ പ്രവീണ (യുകെ). മരുമക്കൾ: പി വിജയകുമാർ മംഗലശ്ശേരി, പ്രസാദ് (യുകെ).
തീരുമാനം അങ്ങേയറ്റം നീതിപൂർവ്വം, സ്ഥാനാർഥിത്വം കിട്ടാത്തതിൽ പരാതിയില്ല; എം പി ജോസഫ് : സ്ഥാനാർഥിത്വം കിട്ടാത്തതിൽ പരാതിയില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതിയംഗം എം പി ജോസഫ്. പാർട്ടി ചെയർമാൻ പി ജെ ജോസഫിന്‍റെ തീരുമാനം അങ്ങേയറ്റം നീതിപൂർവമാണ് നീതിമാനായ ഔസേപ്പ് ആണ് അദ്ദേഹം. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്‍റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കും. കേരള കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപന ദിവസം താൻ ബെംഗളൂരുവില്‍ ആയതുകൊണ്ടാണ് പങ്കെടുക്കാതിരുന്നത്, മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റിദ്ധാരണ ജനകമാണ്. അതിനാലാണ് മാധ്യമങ്ങളെ കാണാൻ തയാറായതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കോൺഗ്രസ് എം എല്‍ഡിഎഫില്‍ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടരുന്നതിനിടെ സിറ്റിങ് സീറ്റായ കോട്ടയത്ത് കേരള കോൺഗ്രസ് എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർഥിയായി തോമസ് ചാഴിക്കാടനായിരിക്കും മത്സരിക്കുക. പാർട്ടി ചെയർമാൻ ജോസ് കെ മാണിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കോട്ടയത്ത് ചേർന്ന സ്‌റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. സ്ഥാനാർഥി പട്ടികയിൽ വേറൊരു പേരും പാർട്ടിയിൽ ഉയർന്നു വന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
ALSO READ : പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റിൽ അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ് എം