ETV Bharat / state

പിടിച്ച് വാങ്ങാൻ ലീഗ്, കൊടുക്കാതെ കോൺഗ്രസും; 'മൂന്നാം സീറ്റ്‌' കളി ക്ലൈമാക്‌സിലേക്ക്

മൂന്നാം സീറ്റ് എന്ന ആവശ്യം കോൺഗ്രസ് ഒരിക്കലും അംഗീകരിക്കാൻ സാധ്യതയില്ല. അതിന്‍റെ പ്രധാന കാരണം, ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭരണം കിട്ടിയില്ലെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനം നേടിയെടുക്കാനുള്ള പെടാപ്പാടിലാണ് കോൺഗ്രസ് എന്നതാണ്.

League three  മൂന്നാം സീറ്റ് വിഷയം  മുസ്ലിം ലീഗ്  കോൺഗ്രസ്  muslim league congress
Loksabha Election 2024; Muslim League is tough on the third seat issue
author img

By ETV Bharat Kerala Team

Published : Feb 24, 2024, 3:14 PM IST

പിടിച്ച് വാങ്ങാൻ ലീഗ്, കൊടുക്കാതെ കോൺഗ്രസും.. മൂന്നാം സീറ്റിന്‍റെ കളി ക്ലൈമാക്‌സിലേക്ക്..

കോഴിക്കോട് : മൂന്നാം സീറ്റ് വിഷയത്തില്‍ കടുംപിടുത്തവുമായി മുസ്‌ലിം ലീഗ്. ഒരു കാലത്തുമില്ലാത്ത കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലീഗ് നേതാക്കൾ. മൂന്ന് കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. നാളെ (25.02.2024) കൊച്ചിയില്‍ നടക്കുന്ന കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ച നിർണായകമാണ്.

മുസ‌്‌ലിം ലീഗ് മൂന്നാം സീറ്റ് ആവശ്യം മുന്നോട്ടു വയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ഒട്ടും ഗൗരവമില്ലാതെ വിഷയത്തെ സമീപിച്ചതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും മൂന്നാം സീറ്റില്ലെന്ന നിലപാട് പുറത്ത് പറഞ്ഞത് ലീഗ് നേതൃത്വം അറിയേണ്ടി വന്നതും പ്രശ്‌നം വഷളാക്കി. ഒപ്പം പൊന്നാനിയിൽ ലീഗ് പുറത്താക്കിയ നേതാവിന് സിപിഎം സീറ്റ് നൽകിയതും ലീഗിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

അതേസമയം മത്സര രംഗത്ത് ഉറപ്പായ കോൺഗ്രസ് നേതാക്കൾ ലീഗിനെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണ് (Loksabha Election 2024). എന്നാൽ മൂന്നാം സീറ്റ് എന്ന ആവശ്യം കോൺഗ്രസ് ഒരിക്കലും അംഗീകരിക്കാൻ സാധ്യതയില്ല. അതിന്‍റെ പ്രധാന കാരണം, ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭരണം കിട്ടിയില്ലെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനം നേടിയെടുക്കാനുള്ള പെടാപ്പാടിലാണ് കോൺഗ്രസ് എന്നതാണ്.

വടക്കേ ഇന്ത്യയിൽ രക്ഷയില്ലാതെ കോൺഗ്രസ് ഒത്തുതീർപ്പിന് വഴങ്ങുമ്പോഴും തെക്കേ ഇന്ത്യയിലാണ് അവരുടെ നോട്ടം. വലിയ ഒറ്റക്കക്ഷിയാവാൻ തെക്കേ ഇന്ത്യയിൽ നിന്ന് മാത്രം 55 സീറ്റിന് മുകളിൽ നേടണം എന്നതാണ് പ്ലാൻ. അതിൽ കേരളത്തിലെ ഓരോ സീറ്റും പ്രധാനമാണെന്ന് ലീഗിനെ ധരിപ്പിക്കും.

വയനാട്ടിൽ വീണ്ടും രാഹുൽ മത്സരിക്കുമെന്നാണ് കേരള നേതാക്കളുടെ ശുഭ പ്രതീക്ഷ. ആലപ്പുഴയിൽ കെ സി വേണുഗോപാലിനെയും പ്രതീക്ഷിക്കുന്നുണ്ട്. പിന്നെ നിലവിലെ കോൺഗ്രസ് എംപിമാരിൽ നിന്ന് ആരാണ് മാറിക്കൊടുക്കുക..?

അതായത് ലീഗിന് സീറ്റ് വിട്ടു കൊടുത്താൽ കോൺഗ്രസിൽ അത് വലിയ കലാപത്തിന് വഴി വയ്‌ക്കും എന്ന് സാരം. ഇനി ഒരു ഒത്തുതീർപ്പിനായി ലീഗ് രാജ്യസഭ ചോദിച്ചാൽ അതും കൊടുക്കില്ല. വരുന്ന മൂന്ന് ഒഴിവുകളിൽ ഒന്ന് യുഡിഎഫിനാണ്. നിലവിൽ അബ്‌ദുല്‍ വഹാബും, ജെബി മേത്തറും രാജ്യസഭയിൽ ഉണ്ട്. വീണ്ടുമൊരു മുസ്‌ലിമിനെ രാജ്യസഭയിൽ എത്തിക്കാൻ കോൺഗ്രസ് അനുവദിക്കില്ല.

ജാതിമത സമവാക്യങ്ങൾക്ക് പ്രാധാന്യം നൽകി ഒരു ഹിന്ദുവിന് കോൺഗ്രസ് സീറ്റ് കൊടുക്കും. അതിനപ്പുറം രണ്ട് ലീഗ്, ഒരു കോൺഗ്രസ് എന്ന കണക്കിനോട് വലിയ കക്ഷിയായ കോൺഗ്രസ് ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യുകയുമില്ല. ഇതൊക്കെ ലീഗ് നേതാക്കൾക്കും അറിയാം.

എന്നാൽ സീറ്റ് കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും അണികളെ ചൊടിപ്പിക്കാതിരിക്കാൻ നേതാക്കൾ പുറത്തേക്ക് നല്ല 'പ്രവർത്തനങ്ങൾ' കാഴ്‌ചവയ്‌ക്കുന്നുമുണ്ട്. ഇനി ലീഗിന് രാജ്യസഭയിൽ ഒന്നിന് കൂടി സാധ്യത വരണമെങ്കിൽ കേരളത്തിൽ യുഡിഎഫ് ഭരണം വരണം. അതിന് വേണ്ടി ആഞ്ഞ് പിടിക്കാനാണ് കോൺഗ്രസ് ലീഗിനോട് ഉപദേശിക്കുന്നത്. എന്തായാലും ഇനി കൊടികൾ ഒന്നിച്ച് പാറുമോ അതോ വേർതിരിഞ്ഞ് പറക്കുമോ എന്ന് വൈകാതെ തന്നെ അറിയാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.